ഒറ്റ ഞായർ കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞു; സിനിമാക്കാരന് ലോട്ടറി അടിച്ചത് 41 കോടി
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കാറുണ്ടോ? ചിലപ്പോഴൊക്കെ ആ ഒരു സമയം മതി ജീവിതം തന്നെ മാറിമറിയാൻ. അതെ, ഒരു ലോട്ടറി അടിച്ചാൽ പോരെ കോടീശ്വരനോ ലക്ഷപ്രഭുമോ ആവാൻ. ഇനി പറയാൻ പോകുന്നത് ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ ഒരു മനുഷ്യനെക്കുറിച്ചാണ്. ചില്ലറത്തുകയല്ല ഇദ്ദേഹത്തിന് ലോട്ടറയിലൂടെ സ്വന്തമായത്.
ഒന്റാറിയോയിൽ നിന്നുള്ള ഒരു സിനിമാ പ്രവർത്തകന്റെ ജീവിതത്തിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവം ഉണ്ടായത് . മെയ് 17-ന് ആണ് കെസ്വിക്കിലെ മുറെ എം എന്ന ആൾക്ക് വൻതുക സമ്മാനമടിച്ചത്. അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന ജാക്ക്പോട്ടാണ് അദ്ദേഹത്തിന് സ്വന്തമായത്. 70-കളുടെ അവസാനത്തിൽ ഒഎൽജിയുടെ ലോട്ടി വിൽപന ആരംഭിച്ചത് മുതൽ താൻ ലോട്ടറി എടുക്കാറുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. എല്ലാ ഞായറാഴ്ചയും താൻ ലോട്ടറി എടുക്കാറുണ്ടെന്നും എന്നാൽ കോടികൾ സമ്മാനമായി അടിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ക്രീനിൽ തന്റെ നമ്പർ തെളിഞ്ഞുവന്നപ്പോൾ അമ്പതിനായിരം രൂപയാണ് അടിച്ചതെന്നാണ് കരുതിയത്, എന്നാൽ പിന്നീട് ഒരുപാട് പൂജ്യങ്ങൾ കണ്ടപ്പോഴാണ് 41 കോടി ആണ് സ്വന്തമാക്കിയതെന്ന് തനിക്ക് ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ അവർ ആദ്യം വിശ്വസിച്ചില്ലെന്നും. ഒരുപാട് പറഞ്ഞ ശേഷമാണ് ഭാര്യ വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം തന്റെ മറ്റ് ബന്ധുക്കളോടും ഇക്കാര്യം അറിയിച്ചു. പിന്നീട് അവർ ഈ സന്തോഷം ആഘോഷിക്കുകയും ചെയ്തു.
സമ്മാനമായി ലഭിച്ച പണം കൊണ്ട് എന്ത് ചെയ്യണം എന്ന കാര്യത്തിലും അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്. ആദ്യം കുറച്ച് സമയമെടുത്ത് എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനം മാറ്റുകയും ജോലിയിൽ നിന്ന് വേഗം തന്നെ വിരമിക്കാം എന്ന് തീരുമാനിക്കുകയുമായിരുന്നു. എന്തായാലും ജിവിതം ആഘോഷമാക്കാൻ തന്നെയാണ് 62കാരന്റെ തീരുമാനം.
ഇതുപോലെ ജീവിതത്തിൽ ലോട്ടറിയിലൂടെ ഭാഗ്യം തേടിവന്ന എത്രയോ ആളുകളുണ്ട്. ആത്മഹത്യയുടെ വക്കിൽ എത്തിയവരെ പോലും ലോട്ടറി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഭാഗ്യം ആരെയാണ്, എപ്പോഴാണ് തേടിവരിക എന്ന് പ്രവചിക്കാൻ പറ്റില്ല. വർഷങ്ങളോളം ലോട്ടറി എടുക്കുന്ന ആളാണെങ്കിലും അയാളെ ഭാഗ്യം തേടിയെത്തണമെന്നില്ല. ലോട്ടറി ഭാഗ്യത്തിന്റെ കളിയാണ്. ഭാഗ്യം തെളിയുമ്പോൾ ഒരുപക്ഷേ നിങ്ങളെ തേടിയും ഒരിക്കൽ ആ വാർത്ത എത്തിയേക്കാം.












Click it and Unblock the Notifications