ലോട്ടറി അടിച്ചത് ലക്ഷങ്ങൾ, നേരെ ജോലി ചെയ്യാൻ പോയി, 5 മിനിറ്റ് കൊണ്ട് പണി നിർത്തി; പിന്നെ നടന്നത്
ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ലോട്ടറി എടുക്കാൻ തോന്നി. അങ്ങനെയാണ് ഈ മനുഷ്യൻ ലോട്ടറി എടുക്കുന്നത്. അതോടെ അദ്ദേഹത്തിന്റെ മഹാഭാഗ്യം തെളിഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി പറയാം. ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു താൻ ജോലി ചെയ്യുന്ന ഓട്ടോ ബോഡി ഷോപ്പിൽ നിന്ന് കിറ്റി കോർണറിലുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് കെല്ലി ആൽസ് പോയത്.
അവിടെ നിന്നായിരുന്നു, മേസൺ സിറ്റിക്കാരനായ അദ്ദേഹം രണ്ട് ഇൻസ്റ്റന്റ് പ്ലേ ടിക്കറ്റുകൾ വാങ്ങിയത്. അയോവ ലോട്ടറിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ ആണ് ആൽസിന്റെ വിജയത്തെക്കുിറിച്ച് പറയുന്നത്. രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ വലിയ വിജയമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. രണ്ടെണ്ണത്തിലും ഇദ്ദേഹത്തിന് സമ്മനാം അടിച്ചിരുന്നു.

ആൽസ് 21,251 ഡോളർ ജാക്ക്‌പോട്ട് സമ്മാനം നേടിയിരുന്നു. ഇതിനൊപ്പം തന്നെ 2 ഡോളർ "ചെറി ട്വിസ്റ്റ് പ്രോഗ്രസീവ്" ടിക്കറ്റിനൊപ്പം നേടിയിരുന്നു. , "ഞാൻ ആദ്യം എന്റെ കാമുകിയെ വിളിച്ചു, ഫോണിലൂടെ പരിഭ്രാന്തനായി. അപ്പോൾ എന്റെ ശബ്ദം ഒരു തരത്തിൽ ഞെരുക്കമുള്ളതായിരുന്നു, അതിനാൽ, അതായിരിക്കാം അവളെ ബോധ്യപ്പെടുത്തിയത് എന്ന് ഞാൻ കരുതുന്നു. ലോട്ടറി അടിച്ച കാര്യം കാമുകിയോടി പറഞ്ഞതിനെക്കുറിച്ച് ആൽസ് വ്യക്തമാക്കി.
ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം, ആൽസ് തിരികെ കടയിലേക്ക് പോയി, തന്റെ ഷിഫ്റ്റ് പൂർത്തിയാക്കാൻ പദ്ധതിയിട്ടു. പക്ഷേ അത് അധികം സമയം നീണ്ടുനിന്നില്ല. "ജോലി ചെയ്യാൻ ശ്രമിച്ചു, അത് ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനിന്നു, എനിക്ക് കുറച്ച് സമയം ആവശ്യമാണെന്ന് ബോസിനോട് പറയാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു. സമ്മാനം വാങ്ങാൻ പോയപ്പോഴും ഇദ്ദേഹത്തഇന് ആവേശം വിട്ടുമാറിയിരുന്നില്ല.
തന്റെ സമ്മാനം ക്ലെയിം ചെയ്യുമ്പോൾ, തന്റെ വിജയങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അൽസ് തീരുമാനിച്ചിരുന്നില്ല. തന്റെ കാമുകി ജോലി ചെയ്യുന്ന അതേ ബാങ്കിലേൽ അത് സേവ് ചെയ്യാൻ താൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. " കുതിച്ചുയരുന്നത് പോലെ തോന്നുന്നു," അൽസ് പറഞ്ഞു. "ഞാൻ അൽപ്പം ശാന്തനാകും, എന്നിട്ട് ഞാൻ വീണ്ടും അസ്വസ്ഥനാകും, അദ്ദേഹം പറയുന്നു.
ഇങ്ങനെ ലോട്ടറിയിലൂടെ വലിയ സമ്മാനങ്ങൾ തേടിയെത്തുന്നവർ നിരവധിയുണ്ട്. ചില ആളുകൾക്ക് ലോട്ടറി അടിച്ചാൽ അടുത്തതായി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരിക്കും. മറ്റ് ചിലർ അപ്പോൾ തന്നെ എല്ലാവരോടും കാര്യം പറയും. എന്നാൽ ചിലരാണെങ്കിൽ ആരൊക്കെ പറഞ്ഞാലും വിശ്വസിക്കില്ല, അങ്ങനെ കോടികൾ ലോട്ടറി അടിച്ചിട്ടും ഒരാള് അത് വിശ്വസിച്ചില്ല. തട്ടിപ്പാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അദ്ദേഹത്തിന് ലോട്ടറി അടിച്ചിരുന്നു എന്തോ ഭാഗ്യം ഉള്ളതുകൊണ്ട് മാത്രം ഒടുവിൽ അദ്ദേഹം ലോട്ടറി അടിച്ചെന്ന് വിശ്വസിച്ചു.
Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!












Click it and Unblock the Notifications