എന്നും ലോട്ടറി എടുക്കുന്ന 65കാരൻ; ഒടുവിൽ സമ്മാനമായി അടിച്ചത് ലക്ഷങ്ങൾ
നിങ്ങൾ ഒരുവട്ടമെങ്കിലും ആഗ്രഹിച്ചുകാണില്ലേ ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന്. ലോട്ടറി അടിച്ചാൽ ജീവിതത്തിലെ കഷ്ടപ്പാടും കടവും ഒക്കെ തീരുമെന്ന പ്രതീക്ഷയിൽ എത്രയോ പേർ ഇപ്പോഴും പതിവ് തെറ്റാതെ, പണമില്ലെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ലോട്ടറി എടുക്കുന്നവരുണ്ട്. വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും സമ്മാനം അടിക്കാത്ത എത്രയോ പേരുണ്ട്. ആദ്യമായി എടുത്ത ലോട്ടറിക്ക് തന്നെ വൻതുക സമ്മാനം അടിച്ചവരും ഉണ്ട്.
ലോട്ടറി അങ്ങനെയാണ്. ആർക്കാണ്, എപ്പോഴാണ് അടിക്കുക എന്നൊന്നും പറയാൻ സാധിക്കില്ല. ഇനി പറയാൻ പോകുന്നത് ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയ ഒരാളെക്കുറിച്ചാണ്. ഡെലിവറി ഏജന്റായി ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 65 വയസ്സാണ് ഈ മനുഷ്യന്റെ പ്രായം. ഇദ്ദേഹം എന്നും ലോട്ടറി എടുക്കാറുണ്ട്.

സാധാനങ്ങൾ കൊടുത്ത് വരുമ്പോഴാണ് താൻ എടുത്ത ടിക്കറ്റിന്റെ ഫലം നോക്കാൻ ഇദ്ദേഹത്തിന് തോന്നിയത്. എന്നാൽ ഫലം കണ്ടപ്പോൾ താൻ ആകെ ഞെട്ടിപ്പോയെന്നാണ് ഈ ഒന്റാറിയോക്കാരൻ ലോട്ടറി അടിച്ചതിനെക്കുറിച്ച് പറഞ്ഞത്. ലക്ഷങ്ങളാണ് സമ്മാനം.
താൻ ആകെ അത്ഭുതപ്പെട്ടുപോയെന്നും എന്നാൽ സാധനങ്ങൾ ഡെലിവർ ചെയ്യാൻ പോകുമ്പോൾ തന്റെ ലോട്ടറി നഷ്ടപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സമ്മാനമായി അടിച്ച 70 ലക്ഷത്തിലധികം രൂപ എന്ത് ചെയ്യണമെന്ന് ഇദ്ദേഹം തീരുമാനിച്ചിട്ടില്ല.
ഇങ്ങനെ ജീവിതത്തിൽ ഭാഗ്യം തേടിവന്ന എത്രയോ മുഷ്യന്മാരുണ്ട്. ഒന്നിലധികം തവണ ലോട്ടറി അടിച്ചവരുണ്ട്. സ്വപ്നത്തിൽ തെളിഞ്ഞ സംഖ്യ പ്രകാരം ലോട്ടറി എടുത്ത് ലക്ഷങ്ങൾ സ്വന്തമാക്കിയ ഒരാളക്കുറിച്ചുള്ള വാർത്ത അടുത്തിടെ സോഷ്യൽമീഡിയിയൽ വൈറൽ ആയിരുന്നു. മരിച്ചുപോയ കാമുകിയുടെ ഓർമ്മയ്ക്ക് വേണ്ടി ലോട്ടറി എടുത്ത യുവാവിന് ലക്ഷങ്ങൾ സമ്മാനമടിച്ചിരുന്നു.
ജീവിക്കാൻ വേണ്ടി പല പണികളും ചെയ്ത് ഒടുവിൽ 20 വർഷങ്ങൾക്ക് ശേഷം ഒരു മെഷീൻ ഓപ്പറേറ്റർക്ക് ലോട്ടറി അടിച്ചിരുന്നു. ഒരു കാപ്പി കുടിക്കാൻ പോയപ്പോഴായിരുന്നു താൻ എടുത്ത ടിക്കറ്റിന്റെ ഫലം നോക്കുന്നതിനെക്കുറിച്ച് ഓർമ വന്നത്. 185 കോടിരൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.












Click it and Unblock the Notifications