ലോട്ടറി വാങ്ങാനെത്തിയത് കടയ്ക്ക് ഷട്ടറിടാൻ നേരത്ത്; ഭാഗ്യദേവത കടാക്ഷിച്ചത് അവസാന നിമിഷം
ഭാഗ്യം അര്‍ഹതപ്പെട്ട ആളെ തേടിയെത്തും എന്നുപറയുന്നത് വളരെ ശരിയാണ്. അത്തരത്തില്‍ ഭാഗ്യം തേടിവന്ന മനുഷ്യനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. രണ്ട് കോടിയിലധികം രൂപയാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ലോട്ടറിയിലൂടെ ഇങ്ങനെ വന്‍തുക സമ്മനാം അടിച്ച ഒരുപാട് പേര്‍ ഉണ്ടാവും.
എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അറിയാം. ജാക്‌സണ്‍ കൗണ്ടിയിലെ ഒരാളെ തേടിയാണ് ഈ ഭാഗ്യം എത്തിയത്. ഒരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ ഒരിക്കലും ഇത്രയും വലിയ തുക ഇദ്ദേഹത്തിന്റെ കയ്യില്‍ എത്തുമായിരുന്നില്ല.

അങ്ങനെ പതിവായി ലോട്ടറി എടുക്കുന്ന ആളല്ല ഇദ്ദേഹം. പക്ഷേ അന്ന് അദ്ദേഹം ലോട്ടറി എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു, ലോട്ടറി എടുക്കാന്‍ പോയപ്പോഴേക്കും കട അടയ്ക്കാന്‍ നില്‍ക്കുകയായിരുന്നു. പക്ഷേ ഒരു ലോട്ടറി വേണമെന്ന് പറയുകയും വളരെ വേഗം ഒരു ലോട്ടറി എടുക്കയും ചെയ്തു.
ഉടന്‍ തന്നെ ലോട്ടറി സ്‌ക്രാച്ച് ചെയ്ത് നോക്കിയ അദ്ദേഹത്തിന് ആ കാഴ്ച വിശ്വസിക്കാനായില്ല. കോടികളായിരുന്നു അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. 44 കാരനായ ഈ മനുഷ്യന്‍ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
താന്‍ കണ്ടത് ശരിയാണോ എന്ന് ഉറപ്പിക്കാനായി അദ്ദേഹം ആ ടിക്കറ്റ് ലോട്ടറി കടക്കാരന് കൊടുത്തു. അയാള്‍ നോക്കിയപ്പോഴും ഫലം അതുതന്നെയായിരുന്നു. ലോട്ടറി ജീവനക്കാരന്‍ കൂടി സമ്മാനം അടിച്ച കാര്യം ഉറപ്പിച്ചപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ഉടന്‍ ബന്ധുക്കളെ വിളിച്ച് കാര്യം അറിയിച്ചു.
ഹിൽസ്‌ഡെയ്‌ലിൽ നിന്ന് ഏകദേശം 10 മൈൽ അകലെയുള്ള ഒസിയോയിലെ 4700 ഹഡ്‌സൺ റോഡിൽ ഉള്ള ബിപി ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം എമറാൾഡ് ഗ്രീൻ വൈൽഡ് ടൈം ഇൻസ്റ്റന്റ് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി ഓഫീസിലെത്തി ഇദ്ദേഹം സമ്മാനത്തുക കൈപറ്റി.
ആദ്യം ഒരു വീട് വാങ്ങിക്കണമെന്നാണ് ഇദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോഴും ലോട്ടറി അടിച്ച കാര്യം തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എന്തായാലും കുറച്ച് സമയം എടുക്കുെമന്നും ജേതാവ് പറഞ്ഞു.
അതുപോലെ തന്നെ ലോട്ടറി വിജയം പ്രവചിച്ച് അതുപോലെ സംഭവിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞദിവസം വന്നിരുന്നു. ലോട്ടറി എടുത്ത ഉടൻ ആ സത്രീ തന്റെ മകനോട് തനിക്ക് ലോട്ടറി അടിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതാരും കാര്യമായി എടുത്തിരുന്നില്ല. എന്നാൽ അവർ പറഞ്ഞതുപോലെ ലോട്ടറി അടിക്കുക തന്നെ ചെയ്തു.
നോർത്ത് കരോലിനയിലെ ഷാനോൺ ഓവർബി എന്ന സ്ത്രീക്കാണ് സ്‌ക്രാച്ച് ആന്റ് വിൻ ലോട്ടറയിലൂടെ ഒരു കോടി രൂപ ലോട്ടറി അടിച്ചത്. ജീവിതത്തിൽ എന്തൊക്കെ നെഗറ്റീവായ കാര്യങ്ങൾ സംഭവിച്ചാലും ഭാഗ്യത്തിലുള്ള പ്രതീക്ഷ കൈവിടരുതെന്നാണ് ഈ ഭാഗ്യശാലിക്ക് പറയാനുള്ളത്.












Click it and Unblock the Notifications