ശതകോടീശ്വരിയായ വീട്ടമ്മ, ഹോബികൾ കേട്ടാൽ ഞെട്ടും, ഒറ്റ ഷോപ്പിംഗിന് പൊടിച്ചത് 73 ലക്ഷം
എല്ലാവർക്കും ഒരോ ഹോബികൾ ഉണ്ടാവും യാത്ര, വായന, പുരാവസ്തു ശേഖരം അങ്ങനെ നീളും ആ ലിസ്റ്റ്. എന്നാൽ ഇനി പറയാൻ പോകുന്നത് ശതകോടീശ്വരനായ ഒരാളുടെ ഭാര്യയുടെ ഹോബിയെക്കുറിച്ചാണ്. ദുബായിലാണ് ഈ സ്ത്രീ. ഇവരുടെ ഹോബി എന്ന് പറയുന്നത് ഷോപ്പിംഗാണ്. ഇതിൽ എന്താ പ്രത്യേകത എന്നാവും നിങ്ങൾ ആലോചിക്കുന്നത്. ഒറ്റ ഷോപ്പിംഗിന് ലക്ഷങ്ങളാണ് ഇവർ പൊടിക്കുന്നത്. ഒറ്റ ദിവസത്തെ ഷോപ്പിംഗിന് 73 ലക്ഷം രൂപയാണ് ഇവർ ചിലവിട്ടത്. തീർന്നില്ല ഇവരുടെ ഹോബി. വിശദമായി തന്നെ വായിക്കാം.
താൻ സമ്പന്നയായ വീട്ടമ്മയാണ് പണം ചെലവഴിക്കലാണ് തന്റെ ഹോബി എന്നാണ് ഈ സ്ത്രീ പറയുന്നത്. ഭാര്യ മാത്രമല്ല ഭർത്താവു ആഡംബരം ഇഷ്ടപ്പെടുന്ന ആളുതന്നെയാണ്. തന്റെ ഭർത്താവ് ജമാലിന്റെ മൂഡ് അനുസരിച്ചാണ് ഷോപ്പിംഗിന് പണം ചെലവാക്കാറുള്ളതെന്നാണ് സ്ത്രീ പറയുന്നത്. "ഞങ്ങൾ സാധാരണയായി ജമാലിന്റെ മൂഡ് അനുസരിച്ച് £3,600 മുതൽ £72,000 വരെ ഒരു ഷോപ്പിംഗിന് വേണ്ടി ചെലവാക്കുന്നു ," സൗദി കവർ റിയൽ ലൈഫിനോട് സ്ത്രീ പറഞ്ഞു.

ഷോപ്പിംഗ് മാത്രമല്ല യാത്ര ചെയ്യാനും ഇവർക്ക് ഇഷ്ടമാണ്. പല രാജ്യങ്ങളിലേക്കും ഇവർ യാത്ര പോകാറുണ്ട്. തങ്ങൾ രണ്ട് പേരും മാലിദ്വീപിനെ സ്നേഹിക്കുന്നുവെന്നും ഇട്യ്ക്കിടെ തങ്ങൾ ലണ്ടനിലേക്ക് പോകാറുണ്ടെന്നും അവർ പറയുന്നു. അടുത്തതായി ഇവർ പോകാൻ പദ്ധതിയിടുന്നത് ജപ്പാനിലേക്കാണ്. സീഷെൽസിൽ നിന്ന് ഇവർ തിരിച്ചെത്തിയതേ ഉള്ളൂ.
ആറ് വയസ്സ് വരെ ഈ യുവതി സസെക്സിലാണ് താമസിച്ചത്, അതിനുശേഷം അവളുടെ കുടുംബം ദുബായിലേക്ക് മാറി. ഇവരുടെ ഭർത്താവ് ജമാൽ എമറാത്തിയാണ്. തനിക്ക് സർപ്രൈസുകൾ ഒരുപാട് ഇഷ്ടമാണെന്നും അതുകൊണ്ട് ജമാൽ 1,080 പൗണ്ട് ചിലവിൽ - തങ്ങൾക്കായി മാത്രം റെസ്റ്റോറന്റ് ബുക്ക് ചെയ്യുകയും ആ രാത്രി വില കൂടിയ വസ്ത്രങ്ങൾ ധരിക്കാൻ അയച്ചുകൊടുക്കയും ചെയ്തതുവെന്ന് അവൾ പറയുന്നു. എപ്പോഴും സർപ്രൈസ് ഗിഫ്റ്റ് നൽകിയാണ് ഭർത്താവ് രാത്രി അവസാനിപ്പിക്കാറെന്നും സ്ത്രീ പറയുന്നു.
ജമാൽ അവൾക്ക് ഒരു ബിർക്കിൻ ബാഗും രണ്ട് കാറുകളും സമ്മാനമായി നൽകിയിട്ടുണ്ട്. ദമ്പതികൾക്ക് അതുകൂടാതെ തന്നെ കാറുകൾ ഉണ്ട്.എന്താണോ സന്തോഷിപ്പിക്കുന്നത് അത് ചെയ്യണമെന്നാണ് ഇവർക്ക് പറയാനുള്ളത്. എങ്ങനെയാണ് താൻ തന്റെ ഭർത്താവിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും ഇവർ പറയുന്നുണ്ട്. ദുബായിലെ യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, രണ്ട് വർഷമായി ഇവർ വിവാഹിതരായിട്ട്. വളരെ ആഘോഷിച്ചാണ് ഇവർ ജീവിതം ജീവിക്കുന്നത്.












Click it and Unblock the Notifications