കുഞ്ഞുനാളില്‍ അമ്മ പറഞ്ഞ ആഗ്രഹം; താന്‍ പറത്തുന്ന വിമാനത്തില്‍ മാതാവുമായി മക്കയിലേക്ക്
തങ്ങളുടെ മക്കള്‍ ഉയരങ്ങളിലെത്തണമെന്ന് തന്നെ ആവും എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം.അതുപോലെ തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നല്ല രീതിയില്‍ നോക്കണമെന്നായിരിക്കും മക്കളുടെ ആഗ്രഹം.
ഇനി പറയാന്‍ പോകുന്നത് ഈ രണ്ട് ആഗ്രഹങ്ങളും പൂവണിഞ്ഞ ഒരു മനോഹര നിമിഷത്തെക്കുറിച്ചാണ്..തന്റെ ആഗ്രഹം സഫലമാക്കിയ മകന്റേയും അമ്മയുടെ ആഗ്രത്തിനനുസരിച്ച് ഉയരങ്ങള്‍ കീഴടക്കിയ മകന്റേയും ജീവിതം ആണ് ഇനി പറയുന്നത്. ആരുടേയും ഹൃദയത്തില്‍ തൊടുന്ന സംഭവം....

തന്റെ അമ്മ താൻ ചെറുതായിരിക്കുമ്പോൾ തന്നെ പറഞ്ഞിരുന്ന ആഗ്രഹവും ആ ആഗ്രഹം നടത്തിക്കൊടുത്ത സന്തോഷവുമാണ് അമീർ റാഷീദ് വാണി എന്ന പൈലറ്റ് പങ്കുവെയ്ക്കുന്നത്. ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായികുന്നു തന്റെ മകന്‍ പഠിച്ച് വലുതായി ഒരു പൈലറ്റ് ആകണമെന്നത്. അതുമാത്രമല്ല മകന്‍ പൈലറ്റായി കഴിഞ്ഞാല്‍ അവന്‍ പറത്തുന്ന ആ വിമനാത്തില്‍ കയറി മക്കയിലേക്ക് പോകണമെന്നത്.

എന്റെ അമ്മ എനിക്ക് സ്കൂളിലേക്ക് ഒരു കാർഡ് എഴുതി, ആ കാർഡിൽ "നീ പൈലറ്റാകുമ്പോൾ, എന്നെ നിന്റെ വിമാനത്തിൽ #മക്കയിലേക്ക് കൊണ്ടുപോകൂ..എന്നും പറഞ്ഞിരുന്നു,ഇന്ന് എന്റെ മാതാവ് വിശുദ്ധ കഅബയിലേക്കുള്ള യാത്രക്കാരിൽ ഒരാളാണ്, ഞാൻ വിമാനത്തിന്റെ പൈലറ്റാണ് " അമീർ റാഷിദ് വാണി ട്വീറ്റ് ചെയ്തു.

നിരവധിപേരാണ് അമീറിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഭാഗ്യമുള്ള മകവും അമ്മയുമാണ് നിങ്ങൾ. നിങ്ങൾ എത്രമാത്രം സന്തോഷത്തിലായിരിക്കും എന്നത് മനസ്സിലാകുന്നു എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഈ പോസ്റ്റ് വായിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നുന്നത്.

കണ്ണുകൾ നിറയുകയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. ഞാൻ ഇന്ന് വായിച്ച ഏറ്റവും മികച്ച ട്വീറ്റ്. മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആർക്കും എത്ര അഭിമാനകരവും മഹത്തായ നിമിഷവുമാണ്." 'എന്തൊരു അനുഗ്രഹം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം' എന്നാണ് ട്വീറ്റിലെ മറ്റൊരു കമന്റ്.

നേരത്തെ ഇതുപോലെ തന്റെ മാതാപിതാക്കൾക്ക് പൈലറ്റ് ആയ ഒരു മകൻ കൊടുത്ത സർപ്രൈസും ഇത് പോലെ തന്നെ വൈറൽ ആയിരുന്നു. തങ്ങളുടെ മകനാണ് വിമാനം പറത്തുന്നതെന്നറിയാതെ വിമനാത്തിനകത്തേക്ക് പൈലറ്റിന്റെ മാതാപിതാക്കൾ കയറുന്നു. പെട്ടെന്നാണ് മാതാപിതാക്കളുടെ അരികിലേക്ക് വരുന്നത്. മകനെ കണ്ട ഇരുവരും ആകെ അത്ഭുതപ്പെടുകയാണ്. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വളരെ വൈറലായിരുന്നു..












Click it and Unblock the Notifications