7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!
സ്കൂളിലേക്ക് പോകാൻ റെഡി ആകുന്ന സമയത്തായിരുന്നു ഇദ്ദേഹത്തിന് ആ ഫോൺകോൾ വന്നത്.

ഒറ്റത്തവണ ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. കാരണം ബംബര്‍ സമ്മാനം അടിച്ചാല്‍ ജീവിത കാലം മുഴുവന്‍ കഴിയേണ്ടത്രയും തുക കിട്ടുമല്ലോ..തമാശയ്ക്ക് ചുമ്മാ പറയാറില്ലേ ലോട്ടറി അടിച്ചാല്‍ ഒരു പണിയും ചെയ്യാതെ വീട്ടിലിരിക്കാം എന്ന്...
ഇനി പറയാന്‍ പോകുന്നത് ഒരു രാത്രിക്കപ്പുറം ലക്ഷ പ്രഭുമായി മാറിയ ഒരു അധ്യാപകനെക്കുറിച്ചാണ്. ഇദ്ദേഹത്തെ തുണച്ച് ലോട്ടറി തന്നെ. പക്ഷേ ആ വലിയ സന്തോഷത്തിനപ്പുറം ചെറിയ ഒരു സങ്കടം കൂടി ഉണ്ടായിരുന്നു. അത് എന്താണെന്നല്ലേ വിശദമായി വായിക്കാം..

തേടിയെത്തിയത് ലക്ഷങ്ങൾ...
തിങ്കളാഴ്ചയാണ് 61 കാരനായ ഗോള്‍ഡ് കോസ്റ്റുകാരന് ദി ലോട്ടില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ലോട്ടറി അടിച്ച വിവരം പറയാനായിരുന്നു അവർ വിളിച്ചത്. ഞായറാഴ്ചത്തെ യുഎസ്എ പവര്‍ ലോട്ടോയില്‍ ഇദ്ദേഹം ഒരു ലോട്ടറി എടുത്തിരുന്നു. അതിന് തനിക്ക് ഏഴ് ലക്ഷം രൂപ സമ്മാനമായി അടിച്ചുവെന്നായിരുന്നു അധികൃതർ അറിയത്. അതിനൊപ്പമാണ് മറ്റൊരു കാര്യം കൂടി അറിയിച്ചത്. ഒരു നമ്പറിന് ഇദ്ദേഹത്തിന് നഷ്ടമായത് 8 കോടി രൂപയായിരുന്നു.

ലക്ഷങ്ങൾ കയ്യിൽ കോടികൾ നഷ്ടപ്പെട്ടു..
ഒറ്റ നമ്പറിന് കോടികൾ നഷ്ടപ്പെട്ടതിൽ സങ്കടമൊന്നുമില്ല ഇദ്ദേഹത്തിന്. ഒട്ടുംപ്രതീക്ഷിക്കാതെ ലഭിച്ച ലക്ഷങ്ങളിൽ അദ്ദേഹം സന്തോഷിച്ചു. ലോട്ടറി അടിച്ചതുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. കടങ്ങൾ വീട്ടാനും ഈ മാസം അവസാനം നടക്കാൻ പോകുന്ന ചെലവേറിയ ഓപ്പറേഷനായി മാറ്റി വെയ്ക്കാനുമാണ് ഇദ്ദേഹം ഈ പണം മാറ്റിവെയ്ക്കുന്നത്.

ഇപ്പോഴും തനിക്ക് ലക്ഷങ്ങൾ ലോട്ടറി അടിച്ച കാര്യം ഇദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സ്വപ്നം പോലെയെന്നാണ് ഈ ലോട്ടറി അടിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. സ്കൂളിലേക്ക് പോകാൻ റെഡി ആകുന്ന സമയത്തായിരുന്നു ഇദ്ദേഹത്തിന് ആ ഫോൺകോൾ വന്നത്. അതുവരെ ഇദ്ദേഹം ലോട്ടറി പരിശോധിച്ചുപോലും ചെയ്തിരുന്നില്ല...

ഓപ്പറേഷന് മുമ്പ് ലഭിച്ച സൗഭാഗ്യം..
"ഞാൻ ശനിയാഴ്ച ലോട്ടറി ഓഫീസിൽ സൈൻ അപ്പ് ചെയ്തത് അവരുടെ ഒരു പരസ്യം കണ്ടതിന് ശേഷം മാത്രമാണ്, ടിക്കറ്റിനായി ഞാൻ 1731 രൂപ മാത്രമാണ് ചെലവാക്കിയത്," അദ്ദേഹം പറഞ്ഞു. തനിക്ക് ലോട്ടറി അടിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തുക കൊണ്ട് ലോൺ വീട്ടാനാകുമെന്നും പിന്നെ തന്റെ സ്വപ്നമായ യാത്ര പോകാൻ ആകുമെന്നും ഇദ്ദേഹം പറഞ്ഞു.തനിക്ക് ഈ മാസം വളരെ ചെലവേറിയ ഓപ്പറേഷനുണ്ട്. ഈ തുക വിലമതിക്കാനാവാത്ത സ്വത്തായിരിക്കുമെന്നും വിജയി പറഞ്ഞു.

ഭാഗ്യവാൻ
ഒരു ക്വീൻസ്‌ലാൻഡുകാരൻ ഇതുവരെ ഒരു വിദേശ ജാക്ക്‌പോട്ടിൽ നിന്ന് ശേഖരിച്ച ഏറ്റവും വലിയ സമ്മാനമാണിതെന്ന് ലോട്ടറി ഓഫീസ് സിഇഒ ജാക്ലിൻ വുഡ് പറഞ്ഞു. "ലോട്ടറി ഓഫീസ് 100% ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കപ്പെടുന്നതുമാണ്, കൂടാതെ ഓസ്‌ട്രേലിയക്കാരെ അന്തർദ്ദേശീയ ലോട്ടറികളിൽ നിന്ന് പ്രയോജനപ്പെടുത്താൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു, കാരണം ഈ നറുക്കെടുപ്പുകൾ ഒരു പരമ്പരാഗത ഓസ്‌ട്രേലിയൻ ലോട്ടറിയിൽ നിങ്ങൾ കണ്ടെത്തുന്നതിനേക്കാൾ ശരാശരി വലുതാണ്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications