കാപ്പി കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ലോട്ടറി എടുത്തു; ഡ്രൈവറെ കാത്തിരുന്നത് കോടികളുടെ ഭാഗ്യം..
ഈ ഭാഗ്യം വരുന്ന വഴി എങ്ങനെയാണെന്നൊന്നും പറയാന്‍ പറ്റില്ല. ഭാഗ്യദേവതയ്ക്ക് നമ്മളെ അങ്ങ് രക്ഷിക്കണം എന്ന് തോന്നിയാല്‍ അത് എങ്ങനെയാണെങ്കിലും നടക്കും. അതിനുള്ള തെളിവാണല്ലോ ലോട്ടറി. എത്രപേരാണ് ലോട്ടറി എടുക്കുന്നത്, പക്ഷേ അത് എത്തിച്ചേരേണ്ട കൈകളില്‍ തന്നെ എത്തും.. ഓണം ബംബര്‍ അടിച്ച അനൂപ് പോലും സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്തത് ഒരു നിയോഗം പോലെ അല്ലേ..
അങ്ങനെ എതിലേയോ പോയ ഭാഗ്യം ഒടുവില്‍ കൃത്യമായി തേടിയെത്തിയ വേറൊരു ഭാഗ്യവാനുണ്ട്. ഒരു കാപ്പി കുടിക്കാന്‍ വേണ്ടി ഇറങ്ങിയ ആളായിരുന്നു. അപ്പോഴായിരുന്നു ടിക്കെറ്റെടുത്ത്...കോടികളാണ് ഇദ്ദേഹത്തിന് അടിച്ചത്...ആ ഭാഗ്യവാനെക്കുറിച്ച് വിശദമായി അറിയാം..

ഈ ഭാഗ്യം തേടിയെത്തിയത് ഒരു ട്രക്ക് ഡ്രൈവറെ ആയിരുന്നു...വിര്‍ജീനിയയിലെ ഒരു ട്രക്ക് ഡ്രൈവര്‍ ആയ ഇദ്ദേഹം ഒരു കപ്പ് കാപ്പി വാങ്ങി തന്റെ ഗ്യാസ് ടാങ്ക് നിറയ്ക്കാന്‍ ട്രക്ക് നിര്‍ത്തി, എന്നാല്‍ അതിശയിപ്പിക്കുന്ന ഒരു ലോട്ടറി സമ്മാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്പോട്സില്‍വാനിയ കൗണ്ടിയിലെ ഒരു റോയല്‍ ഫാമില്‍ ഗ്രാനഡോസിന്റെ പിറ്റ് സ്റ്റോപ്പ് സമയത്ത്, അദ്ദേഹം ഒരു ഹിറ്റ് ഇറ്റ് ബിഗ് വാങ്ങി! ഈ ടിക്കറ്റിനാണ് അദ്ദേഹത്തിന് 1 മില്യണ്‍ ഡോളര്‍ അടിച്ചത്.

ഗ്രാനഡോസിന് 625,000 ഡോളര്‍ ഒറ്റത്തവണ എടുക്കാനോ 30 വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ ഡോളറിന്റെ വാര്‍ഷിക പേയ്മെന്റുകള്‍ സ്വീകരിക്കാനോ അവസരമുണ്ടെന്ന് ലോട്ടറി അധികൃതര്‍ പറഞ്ഞു. അദ്ദേഹം ആകെ തുകയാണ് സ്വീകരിച്ചത്. ലോട്ടറി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് വിജയിച്ച ടിക്കറ്റ് വിറ്റതിന് സ്റ്റോറിന് 10,000 ഡോളര്‍ ബോണസ് ലഭിച്ചു.

നേരത്തെ മറ്റൊരാൾക്കും ഇങ്ങനെ പ്രതീക്ഷിക്കാതെ ലോട്ടറി അടിച്ചിരുന്നു. സുഹൃത്തിന്റെ നിർബന്ധം കാരണമായിരുന്നു ഇദ്ദേഹം ലോട്ടറി എടുത്തത്. ലോട്ടറി എടുക്കുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമായിരുന്നില്ല. വെറുതേ പണം കളയുന്ന പരിപാട് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ താൻ ആദ്യമായിട്ട് എടുത്ത ലോട്ടറിക്ക് തന്നെ അദ്ദേഹത്തിന് വലിയ തുക ലഭിച്ചു.

പവർബോളിന്റെ 50 മില്യണിന്റെ ലോട്ടറി അടിച്ച യുവാവിനെ ഒരുപാട് അന്വേഷിച്ച ശേഷം കണ്ടെത്തിയ വാർത്തയും പുറത്തുവന്നിരുന്നു.
ഏകദേശം 274 കോടി രൂപയിൽ അധികം ആണ് ഇയാൾക്ക് ലഭിച്ച സമ്മാനം. നവംബർ 24 നായിരുന്നു നറുക്കെടുപ്പ്.
നേരത്തെ തന്നെ എവിടെ നിന്നാണ് ടിക്കറ്റ് വിറ്റുപോയതെന്ന് പവർബോൾ അധികൃതർ കണ്ടെത്തിയിരുന്നു. ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ ലോട്ടറി അടിച്ച വിവരം അദ്ദേഹത്തെ അറിയിക്കാൻ സാധിച്ചിരുന്നില്ല, ഇദ്ദേഹം ആണെങ്കിൽ ലോട്ടറി അടിച്ച വിവരം അറിഞ്ഞിട്ടുമില്ല. അങ്ങനെ ഒരുപാട് ശ്രമിച്ച ശേഷമാണ് ഇയാളെ കണ്ടെത്തിയത്....












Click it and Unblock the Notifications