Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയിൽ രാശിയുള്ള സ്ത്രീ, ക്യൂ നിന്ന് ലോട്ടറി കച്ചവടക്കാരും, ഇത്തവണ കയ്യിൽ 16 കോടി

ശരിയാണ് ഭാ​ഗ്യം ഏത് വഴിയാണ് നമ്മളെ തേടി എത്തുക എന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. അതിനുള്ള ഉ​ദാഹരണമാണ് ലോട്ടറി. ഭാ​ഗ്യം എപ്പോഴാണ് വരിക എന്ന് നമുക്ക് പറയാൻ സാധിക്കില്ല. വർഷങ്ങളോളം ലോട്ടറി എടുത്ത്, എന്നെങ്കിലും ഭാ​ഗ്യമെത്തുമെന്ന് പ്രതീക്ഷിക്കുന്നവർ ഉണ്ടാകാം.

ചിലപ്പോൾ ആദ്യതവണ തന്നെ ഭാ​ഗ്യദേവത അനു​ഗ്രഹിച്ചവരും ഉണ്ടാവാം. എന്താണ് നടക്കുക എന്ന് നമുക്ക് പറയാൻ സാധിക്കില്ല.
ഒറ്റത്തവണ തന്നെ ലോട്ടറി അടിച്ചാൽ അത് ഭാ​ഗ്യമെന്ന് കരുതുന്നവരാണ് നമ്മൾ. അപ്പോൾ രണ്ട് തവണ അടിച്ചാലോ.. അതും കോടികൾ. അതെ അങ്ങനെയൊരു ഭാ​ഗ്യശാലിയുണ്ട്.

Lottery

കല്യാണദിവസം വധു മുങ്ങി, മടങ്ങിപ്പോകാതെ വധുവിന്റെ വീട്ടിൽ താമസിച്ച് വരൻ; 13ാം ദിവസം വൻ ട്വിസ്റ്റ്!

റൂബി ഇവാൻസ് എന്ന സ്ത്രീക്കാണ് 16 കോടി സമ്മാനം അടിച്ചത്. 10 വർഷം മുമ്പായിരുന്ന റൂബി ഇവാൻസിന് 82 ലക്ഷം രൂപ ലോട്ടറി അടിച്ചത്. എങ്കിലും റൂബി ലോട്ടറി എടുക്കുന്നത് അവസാനിപ്പിച്ചില്ല, അങ്ങനെ വീണ്ടും റൂബിയെ തേടി മഹാഭാ​ഗ്യം വന്നെത്തുകയായിരുന്നു, കോംപ്ടണിലെ സ്വീറ്റ് ടൈം ഡോനട്ട്സിൽ നിന്ന് ആണ് റൂബി തൻറെ ഇൻസ്റ്റന്റ് പ്രൈസ് ക്രോസ്വേഡ് സ്ക്രാച്ചേഴ്സ് ടിക്കറ്റ് വാങ്ങിയത്, കുറച്ച് മിനിറ്റുകൾക്ക് ശേഷം $ 2,000 സമ്മാനം നേടിയെന്ന് കരുതിയ റൂബി നേരെ സ്റ്റോറിലേക്ക് പോയി. അവിടെ വെച്ചാണ് തനിക്ക് 16 കോടിയാണ് സമ്മാനം അടിച്ചതെന്ന് റൂബി അറിയുന്നത്.

ഇത് തന്റെ ഭാ​ഗ്യമാണെന്നാണ് റൂബി പറയുന്നത്. തന്റെ ബില്ലുകൾ അടയ്ക്കാനും കടം പൂർണമായും തീർക്കാൻ തന്റെ മക്കൾക്ക് കൊടുക്കാൻ പണമായെന്ന് സ്ത്രീ പറയുന്നു. 2013 ൽ ആണ് റൂബിക്ക് ലക്ഷങ്ങൾ സമ്മാനം അടിച്ചത്, അതിന് മുൻപും ചെറിയ തുകകൾ ഇവർക്ക് അടിച്ചിരുന്നു. റൂബിക്ക് ഇടയ്ക്കിടെ ലോട്ടറി അടിക്കുന്നത് കൊണ്ട് തന്നെ ലോട്ടറി കച്ചവടക്കാർ റൂബിയെ ശ്രദ്ധിച്ചിരുന്നു. റൂബിക്ക് ഭാ​ഗ്യം തീർന്നിട്ടില്ല. ഇനിയും ഒരുപാട് ലോ‍ട്ടറി അടിക്കുമെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്.

ഇതുപോലെ ജീവിതത്തിൽ ലോട്ടറി അടിച്ച് ജീവിതം രക്ഷപ്പെട്ട ഒരുപാട് പേരുണ്ട്. കഴിഞ്ഞ ദിവസം ഒരു ദമ്പതികൾക്ക് 16 കോടി ലോട്ടറി അടിച്ചിരുന്നു. 1600 രൂപയ്ക്ക് ദമ്പതികൾ എടുത്ത ലോട്ടറിക്കാണ് കോടികൾ അടിച്ചത്. അങ്ങനെ നിരവധിപേർക്ക് ലോട്ടറി അടിച്ചിട്ടുണ്ട്. മരിച്ചുപോയ അമ്മയുടെ ഓർമ്മയിൽ ലോട്ടറി എടുത്ത മകന് കോടികൾ അടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+