അമ്മയുടെ വിയോഗം തളര്‍ത്തി, എടുത്ത ലോട്ടറി പോലും നോക്കിയില്ല, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: നമ്മള്‍ ഏറ്റവും തകര്‍ന്ന് നില്‍ക്കുമ്പോഴായിരിക്കും, നമ്മളെ തേടി ഏറ്റവും വലിയ ഭാഗ്യമെത്തുക. ഇങ്ങനെ പലരും പറയുന്നത് നമ്മല്‍ കേടിട്ടുണ്ടാവും. ഇതില്‍ സത്യം ഉണ്ടെന്ന് നമുക്ക് വിശ്വസിക്കാം. യുഎസ്സില്‍ നിന്നുള്ള ഒരു യുവതിയുടെ ജീവിതം കേട്ടാല്‍ ആരും അത് വിശ്വസിച്ച് പോകും. ഇവരുടെ ജീവിതത്തില്‍ ഏറ്റവും വിഷമമുള്ള ഒരു കാര്യമാണ് സംഭവിച്ചിരുന്നത്.
അതിന് ശേഷം അവര്‍ക്ക് ലഭിച്ചിരിക്കുന്നത് വലിയൊരു ഭാഗ്യമാണ്. ആഘോഷിക്കാനുള്ള മൂഡിലായിരുന്നില്ല അവര്‍. പക്ഷേ ഇതൊരു വന്‍ നേട്ടമാണ്. വലിയൊരു റെക്കോര്‍ഡും അവരുടെ പേരില്‍ പിറന്നു. എന്തായാലും വലിയൊരു ദൈവഭാഗ്യമാണ് ഇതെന്ന് നിസ്സംശയം പറയാം.

കെന്റക്കിയിലെ മഹാഭാഗ്യവതി
അമേരിക്കയിലെ കെന്റക്കിയിലുള്ള ആഷ്‌ലാന്‍ഡിലെ ആഞ്ചല റയാന്‍ എന്ന യുവതിക്കാണ് ജീവിതത്തിലെ വമ്പന്‍ ഭാഗ്യങ്ങളിലൊന്ന് തേടി വന്നത്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇവര്‍ക്കൊരു മെഗാ ലോട്ടറി അടിച്ചിരിക്കുന്നത്. അതിലൂടെ പുതിയൊരു റെക്കോര്‍ഡും അവര്‍ ഇട്ടിരിക്കുകയാണ്.
ക്ലിയോപാട്ര ക്ലസ്റ്റേഴ്‌സ് ജാക്ക്‌പോട്ട് ഇവര്‍ ഓണ്‍ലൈന്‍ വഴിയാണ് എടുക്കാറുണ്ടായിരുന്നത്. ഈ ലോട്ടറി ടിക്കറ്റിലൂടെ അഞ്ച് ലക്ഷം യുഎസ് ഡോളറാണ് അവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. 4 കോടി പതിനൊന്ന് ലക്ഷം രൂപയോളം വരുന്ന ഈ തുക.
വലിയൊരു റെക്കോര്‍ഡും കൂടെ പോന്നു
ആഞ്ചലയുടെ ഈ നേട്ടം വലിയൊരു റെക്കോര്‍ഡ് ഒപ്പം കൊണ്ടുവന്നിട്ടുണ്ട്. കെന്റക്കി ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ലോട്ടറി തുകയാണിത്. കെന്റക്കി ലോട്ടറിയില്‍ ഇന്‍സ്റ്റന്റായി പലര്‍ക്കും ചെറിയ തുകകളാണ് സമ്മാനം അടിക്കാറുള്ളത്. അതുകൊണ്ട് വലിയ ഡിമാന്‍ഡ് ഈ ടിക്കറ്റിനില്ല.
മറ്റ് ലോട്ടറികളെ അപേക്ഷിച്ച് അത്ര പോപ്പുലറും അല്ല.എന്നാല്‍ ആഞ്ചലയുടെ നേട്ടം എല്ലാം മാറ്റിമറിക്കും. ഇത്ര വലിയ തുക കെന്റക്കി ലോട്ടറിയില്‍ കിട്ടുമെന്ന് അറിയുന്നതോടെ നിരവധി പേര്‍ ഈ ലോട്ടറിയെടുക്കാന്‍ തയ്യാറാവുമെന്ന് ഉറപ്പാണ്.
അമ്മ മരിച്ചതിന്റെ വേദന
ആഞ്ചല ശരിക്കും മനസ്സ് കര്‍ന്ന് നില്‍ക്കുന്ന സമയമായിരുന്നു. ഇവരുടെ അമ്മ ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇവരെ തേടി ബംപര്‍ ലോട്ടറി എത്തിയത് മദേഴ്‌സ് ഡേയുടെ തലേ ദിവസമായിരുന്നു. ഇതിലും ഭാഗ്യം എന്താണ് ഉള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത് ഞാന്‍ ഫലം വെറുതെ ഒന്ന് നോക്കുകയായിരുന്നു.
20 ഡോളറോ പരമാവധി മുപ്പതോ ആയിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. വെറും ഒരു ഡോളര്‍ മാത്രമാണ് ഞാന്‍ മുടക്കിയത്. ആ ദിവസം മുഴുവന്‍ ഞാന്‍ അമ്മയെ വിചാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഉറപ്പായും സമ്മാനം അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും, അതുപോലെ സംഭവിച്ചുവെന്നും ആഞ്ജല വ്യക്തമാക്കി.












Click it and Unblock the Notifications