ഭക്ഷണം കഴിക്കാതെ 17 വർഷം; 2006 മുതൽ ശീതളപാനീയം മാത്രം കുടിച്ച് ജീവിക്കുന്ന മനുഷ്യൻ!!!
ഭക്ഷണം കഴിക്കാത്ത മനുഷ്യന്മാരുണ്ടാകുമോ? മൂന്ന് നേരം കഴിച്ചില്ലെങ്കിലും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാതെ നിൽക്കാൻ പറ്റുമോ? പറ്റില്ല എന്നായിരിക്കും ഭൂരിഭാഗം പേരും പറയുന്നത്. എന്നാൽ പറ്റും എന്ന് പറയുന്ന ഒരാളെയാണ് ഇനി പരിചയപ്പെടുത്താൻ പോകുന്നത്. ഇദ്ദേഹത്തിന്റെ പേര് ഗോലാംറേസ അർദേഷിരി എന്നാണ്. 17 വർഷമായി ഇദ്ദേഹത്തിന് വിശപ്പില്ല. ക്ഷീണം തോന്നുമ്പോൾ പെപ്സി പോലുള്ള കാർബണേറ്റ് കൂടുതൽ ഉള്ള പാനീയം കുടിക്കും. 17 വർഷം ആയി താൻ ഭക്ഷണം കഴിച്ചിട്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇദ്ദേഹത്തിന് ഫൈബബർ ഗ്ലാസ് നന്നാക്കുന്ന ജോലിയാണ്. 200 മുതലാണ് വിശപ്പ് അനുഭവപ്പെടാതായത്. ഇതോടെ ഭക്ഷണവും ഉപേക്ഷിക്കുക ആയിരുന്നു. വിശപ്പ് ഇല്ലാത്തത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തനിക്ക് അത്ഭുതം ഒന്നും തോന്നുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോളും എന്തുകൊണ്ടാണ് വിശപ്പ് അനുഭവപ്പെടാത്തത് എന്നതിനെക്കുറിച്ച് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ തനിക്ക് സമയത്ത് ഒരു തോന്നൽ മനസ്സിൽ വന്നിരുന്നെന്ന് ആ മനുഷ്യൻ പറയുന്നു.

അക്കാലത്ത് തനിക്ക് ഒരു വിചിത്രമായ അനുഭവം ഉണ്ടായതായാണ് അദ്ദേഹം പറഞ്ഞത്. തൻറെ വായ്ക്കുള്ളിൽ മുടി പോലെയുള്ള വസ്തു ഉള്ളതായി തോന്നിയിരുന്നുവെന്നും, ഈ മുടിയുടെ അറ്റം തൻറെ വായ്ക്കുള്ളിലാണെന്നും അതിൻറെ താഴെയുള്ള ഭാഗം തൻറെ വയറിനുള്ളിൽ ആണെന്നും തനിക്ക് തോന്നിയതായും, താൻ കുറെ ശ്രമിച്ചു.. പക്ഷേ മൂടി മാറ്റാൻ പറ്റിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.'ഭക്ഷണം കഴിക്കുമ്പോഴും മറ്റും മുടി തൻറെ വായിലും തൊണ്ടയിലും ഇഴയുന്നത് പോലെയായിരുന്നുവെന്നും അയാൾ പറഞ്ഞു. തനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നതാി അദ്ദേഹം പറയുന്നു.
പല ഡോക്ടർമാരെ കാണിച്ചുവെങ്കിലും ആർക്കും രോഗമോ രോഗത്തിന്റെ കാരണമോ കണ്ടെത്താൻ ആയില്ലെന്ന് അദ്ദേഹം പറയുന്നു.
ഒടുവിൽ ഒരു ഹെമറ്റോളജിസ്റ്റ് അദ്ദേഹത്തോട് ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു. എന്നാൽ അതുകൊണ്ടും വലയി കാര്യമുണ്ടായില്ല, രോഗം എന്താണെന്ന് കണ്ടെത്തിയില്ല.
അതേസമയം, ഗോലാംറേസ അർദേഷിരിയുടെ കുടുംബം അദ്ദേഹത്തിൻറെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കില്ല. ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് ഇദ്ദേഹം ആ വഴയിൽ പോകില്ല കാരണം, ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ഓക്കാനിക്കാൻ വരും അദ്ദേഹത്തിന് . രാത്രിയിൽ ഏകദേശം നാല് മണിക്കൂർ ഉറങ്ങും . ഒരു ദിവസം ഏകദേശം മൂന്ന് ലിറ്ററോളം ശീതളപാനീയം കുടിക്കും എന്നാണ് പറയുന്നത്.












Click it and Unblock the Notifications