'ഇത്രയും തുക അടിക്കുമെന്ന് കരുതിയില്ല, ഭാര്യ പോലും വിശ്വസിച്ചില്ല, സ്‌ക്രീന്‍ഷോര്‍ട്ട് അയച്ചു..'
പലരും ലോട്ടറി എടുക്കും അത് അങ്ങനെ തന്നെ പേഴ്‌സില്‍ വെയ്ക്കും. പിന്നെ അങ്ങനൊരു ലോട്ടറി എടുത്തിട്ടുണ്ടോ എന്നുപോലും ഓര്‍മപോലും ഉണ്ടാവില്ല. അങ്ങനെ താന്‍ എടുത്ത ലോട്ടറിക്ക് ആ യുവാവും വലിയ പ്രാധാന്യം ഒന്നും കൊടുത്തിരുന്നില്ല. പക്ഷേ ആ ലോട്ടറി അയാളുടെ വഴിത്തിരിവ് ആയിരുന്നു..
ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ലോട്ടറി അടിച്ചവിവരം അദ്ദേഹം അറിയുന്നത്. ഫലം നോക്കിയപ്പോള്‍ അടിച്ചിട്ടുണ്ട്. ഒന്നുകൂടി നോക്കിയപ്പോഴാണ് ചെറിയ തുകയല്ല തനിക്ക് അടിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കിയത്. 2500 രൂപ എന്നായിരുന്നു കരുതിയത്.

പക്ഷേ ഇരുപത് ലക്ഷത്തിലധികം രൂപയായിരുന്നു അടിച്ചത്... സറേയില്‍ നിന്നുള്ള പല്‍വീന്ദര്‍ സിദ്ധു യഥാര്‍ത്ഥത്തില്‍ ഡെയ്ലി ഗ്രാന്‍ഡ് പ്രൈസ് 250,000 ഡോളര്‍ ആണ് നേടിയത്..ഈ സന്തോഷവാർത്ത അറിയിക്കാൻ അദ്ദേഹം തന്റെ ഭാര്യയെ വിളിച്ചു. പക്ഷേ എന്തുപറഞ്ഞിട്ടും ഭാര്യ ഇക്കാര്യം വിശ്വസിച്ചില്ല. "അവൾ ആദ്യം അത് വിശ്വസിച്ചില്ല, തുടർന്ന് ഞാൻ അവളെ എന്റെ PlayNow അക്കൗണ്ടിന്റെ ചില സ്ക്രീൻഷോട്ടുകൾ കാണിച്ചു." അദ്ദേഹം പറഞ്ഞു.

ഒരു ലോട്ടറി വിജയിയാകുന്നത് "ആവേശകരവും" "അത്ഭുതകരവും" ആണെന്നും തന്റെ വിജയം "പോസിറ്റീവ് രീതിയിൽ" ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോർപ്പറേഷനോട് പറഞ്ഞു. ലോട്ടറി അടിച്ച തുക കൊണ്ട് അദ്ദേഹത്തിന് പല ലക്ഷ്യങ്ങളും ഉണ്ട്..ഒരു വീട് വാങ്ങാനും ബിസിനസ് തുടങ്ങാനും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.

എന്തായാലും പ്രതീക്ഷിക്കാതെ ഭാഗ്യം വന്ന സന്തോഷത്തിലാണ് അദ്ദേഹം. ഇതുപോലെ ലോട്ടറി അടിച്ച് ജീവിതം മാറിയ ഒരുപാട് പേരുണ്ട്..വെറുതേ തമാശയ്ക്ക് വേണ്ടി ലോട്ടറി എടുത്ത ആൾ കണ്ണടച്ച് തുറക്കും മുന്നെയാണ് കോടീശ്വരനായത്. കോടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. സമ്മാനത്തിന് അർഹമായ അഞ്ചിൽ ഒരു ടിക്കറ്റ് അദ്ദേഹത്തിന്റേതായിരുന്നു, ബർക്കിലെ ഒരു സേഫ്‌വേയിൽ നിന്നാണ് സെബെഹത് തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്...

അതുപോലെ സമ്മാനമായി അടിച്ച 826 രൂപയക്ക് വീണ്ടും ലോട്ടറി എടുത്ത ആൾക്ക് കോടികൾ ലഭിച്ചിരുന്നു. പത്ത് ഡോളറിന്റെ സമ്മാനം നേരത്തെ ലോട്ടറിയിലൂടെ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മിഷിഗണ്‍ ലോട്ടറിയുടെ 5എക്‌സ് ഇന്‍സ്റ്റന്റ് ഗെയിമായിരുന്നു ഈ ഭാഗ്യവാൻ കളിച്ചത്. ഇതിലൂടെയാണ് ഇദ്ദേഹത്തിന് വൻതുക അടിച്ചത്. 5 ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചത്. ഇത് ഏകദേശം നാല് കോടി പതിമൂന്ന് ലക്ഷം രൂപ വരും. രണ്ട് ടിക്കറ്റുകള്‍ മെയ്ജര്‍ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. മുമ്പ് അടിച്ച ലോട്ടറിയുടെ തുക മാറി എടുക്കാനായി എത്തിയപ്പോഴാണ യുവാവിന് അടുത്ത ടിക്കറ്റ് എടുത്തത്...












Click it and Unblock the Notifications