Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറ ഭാ​ഗ്യമല്ല ഇത്; 8 സുഹൃത്തുക്കൾ ലോട്ടറി എടുത്തത് 6 വർഷം; ഒടുവിൽ 8 കോടി അടിച്ചു

കാത്തിരുന്നാൽ ഭാ​ഗ്യം തേടിയെത്തും എന്ന് പറയുന്നത് വെറുതേയല്ല. അതിനുള്ള മികച്ച ഉദാഹരണമാണ് ഈ എട്ട് സുഹൃത്തുക്കൾ. ആറ് വർഷമായി ഇവർ പതിവായി ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. ഒടുവിൽ ഈ സുഹൃത്തുക്കൾക്ക് കോടികൾ ലോട്ടറി അടിച്ചു.

എറിക്ക ക്രാമർ, ക്ലെയർ ബ്രണ്ണൻ, ഡൊമെനിക്ക മണ്ടാറെല്ലി, എലിസബത്ത് ഐഹോഷി, ജാനിസ് ടീ, പട്രീഷ്യ ബെർട്ടോണി, ടെറി വാസിലിഷിൻ, വിസെന്റ മൊഹജെറി എന്നിവർക്കാണ് ലോട്ടറി അടിച്ചത്. മെയ് 26-ന് നടന്ന ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ ആണ് ഇവർക്ക് എട്ട് കോടി സമ്മാനം അടിച്ചത്.

LOTTERY

ക്രാമർ ആണ് ലോട്ടറിയുടെ ഫലം നോക്കിയത്. അടുക്കളിയിൽ നിൽക്കുമ്പോഴായിരുന്നു ലോട്ടറി ഫലം നോക്കാൻ ക്രാമർ തീരുമാനിച്ചത്. ഇത്ര വലിയ തുക സമ്മാനം അടിച്ചെന്ന് ഇവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ സുഹൃത്തക്കളെ വിളിച്ചറിയിച്ചെങ്കിലും അവരും അത് വിശ്വസിക്കാൻ തയ്യാറായില്ല.

ചിലപ്പോൾ അബദ്ധം പറ്റിയാതാവാം വീണ്ടും നോക്കൂ എന്നായിരുന്നു അവർ പറഞ്ഞത്. ഒടുവിൽ ലോട്ടറി അടിച്ചത് സത്യം തന്നെയാണെന്ന് ഇവർക്ക് ഉറപ്പായി. ഈ എട്ട് പേരും ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറേകാലമായി ഇവർ ഒരുമിച്ച് ലോട്ടറി ചെയ്യാൻ തുടങ്ങിയിട്ട്.

ചെറിയ സമ്മാനങ്ങൾ മുൻപ് അടിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്ര വലയി തുക അടിക്കുന്നത്. എട്ട് പേരും ഈ എട്ട് കോടി രൂീപ തുല്യമായി വീതം വെയ്ക്കും. ഇതുപോലെ ഇരുപത് വർഷം ഒരുമിച്ച് ലോട്ടറി എടുത്ത രണ്ട് സൂഹൃത്തുക്കൾ ലോട്ടറി അടിച്ചിരുന്നു.

എഡ്മണ്ടണിലെ കാർല ഡെബർട്ടിനും സസ്‌കറ്റൂണിലെ ലെനോറ ലിവിംഗ്സ്റ്റോണിനുമാണ് ഇത്ര വലിയ തുക സമ്മാനമായി അടിച്ചത്. ജൂൺ 23 ലെ വെസ്റ്റേൺ മാക്സ് നറുക്കെടുപ്പിൽ ആണ് അവർക്ക് 8 കോടി രൂപ അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+