Get Updates
Get notified of breaking news, exclusive insights, and must-see stories!

11 കോടി ലോട്ടറി അടിച്ചു; ആഢംബരം,‍ 4 വിവാഹം; ഒടുവിൽ തകർന്നടിഞ്ഞു, 61കാരന്റെ ജീവിതം

30 വർഷം മുമ്പ് ഈ മനുഷ്യന്റെ ജീവിതത്തിലേക്ക് ആ ഭാഗ്യം വന്നു. 11 കോടി രൂപയാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ആരും കൊതിക്കുന്ന നേട്ടം. പിന്നീട് അങ്ങോട്ട് ഉള്ള ജീവിതം സ്വപ്‌ന തുല്യമായിരുന്നു. എന്നാൽ ആഢംബര ജീവിതം ഏറെക്കാലം നിന്നില്ല. മാർക്ക് ഗാർഡിനർ എന്ന 61കാരന്റെ ജീവിതം വീണ്ടും പഴയതിലും കഷ്ടമായി.

എല്ലാത്തിനും അയാളെടുത്ത ആ തീരുമാനമായിരുന്നു. മാർക്കിനും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയുമായ പോൾ മാഡിസണിനുമാണ് ലോട്ടറി അടിച്ചത് അവർ തുക പങ്കിട്ടെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മാർക്ക് എടുത്ത പല തീരുമാനങ്ങളും ഇയാളുടെ തകർച്ചയ്ക്ക് കാരണമായി. മുൻപിൻ നോക്കാതെ നിക്ഷേപങ്ങൾ നടത്തി, അങ്ങനെ കോടികൾ നഷ്ടമായി. ലോട്ടറി അടിച്ചത് പിന്നാലെ അയാൾ വീണ്ടും വിവാഹം കഴിച്ചു.

lottery

2004ൽ ആണ് അയാൾ നാലാമത്തെ കല്യാണം കഴിച്ചത്. കമ്പനി തുടങ്ങാനും കോടികൾ ചെലവഴിച്ചു. അങ്ങനെ ആവശ്യത്തിന് ചെലവാക്കിയതിനെക്കാൾ അയാൾ അനാവശ്യമായ കാര്യങ്ങൾക്കായിരുന്നു ലോട്ടറി അടിച്ച പണം മുഴുവൻ ചെലവാക്കിയത്.

താൻ ചെയ്ത കാര്യത്തിൽ ഇപ്പോൾ ഇദ്ദേഹത്തിന് നല്ല വിഷമം ഉണ്ട്. ഈ 61ാം വയസ്സിലാണ് ലോട്ടറി അടിക്കുന്നത് എങ്കിൽ ഞാൻ ഇങ്ങനെയൊന്നും അല്ല ചെയ്യുക, ജോലി നിർത്തുമായിരുന്നു, അദ്ദേഹം പറഞ്ഞു. അതേസമയം ലോട്ടറി അടിച്ച സമയത്ത് ഇദ്ദേഹം ഒരു ഫുട്‌ബോൾ ക്ലബ് സ്വന്തമാക്കിയിരുന്നു,

ഇങ്ങനെ കോടികൾ ലോട്ടറി അടിച്ചിട്ടും ജീവിതത്തിൽ പാപ്പരായി പോയി നിരവധി ആളുകളുണ്ട്. ഇതുപോലെ തന്നെ പത്ത് കോടി രൂപ ലോട്ടറി അടിച്ച ഒരു വ്യക്തി 8 വർഷം കൊണ്ടാണ് മുഴുവൻ ചെലവഴിച്ചത്. മൈക്കിൾ കരോൾ എന്ന ആൾക്കാണ് 10 കോടിയടിച്ചത്. അന്ന് അദ്ദേഹത്തിന് പത്തൊമ്പത് വയസ്സ് മാത്രമായിരുന്ന പ്രായം. ധാരാളം പണം കിട്ടിയതിന് പിന്നാലെ കോടികളുടെ വീടും കാറും ഒക്കെ ഇദ്ദേഹം വാങ്ങി.

തന്റെ പ്രയിപ്പെട്ട ഫൂട്‌ബോൾ ക്ലബിൽ കോടികൾ നിക്ഷേപിച്ചു. കൊട്ടാരം പോലെയുള്ള ബംഗ്ലാവ് വാങ്ങി, ഒടുവിൽ പണമെല്ലാം തീർന്ന് വീണ്ടും ജോലിക്ക് പോവേണ്ട അവസ്ഥ വന്നു. 2002 ൽ ആയിരുന്നു ഇയാൾക്ക് ലോട്ടറി അടിച്ചത്. എന്നാൽ 2010 ആയപ്പോഴേക്കും തന്നെ എല്ലാം പണവും തീർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+