Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്രോണിന് സിത്താർ, ഭാര്യയ്ക്ക് സാരി; ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നൽകിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ

പാരീസ്: ഫ്രാൻസിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ബാസ്റ്റിൽ ഡേ ആഘോഷത്തിൽ പങ്കെടുക്കാനാണ് വിശിഷ്ടാതിഥിയായി മോദി ഫ്രാൻസിൽ എത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആയുള്ള ചർച്ചയിൽ പല നിർണായക തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രതിരോധ ആണവ രംഗത്തെ സഹകരണത്തെക്കുറിച്ചുമൊക്കെ ചർച്ച ചെയ്തു. ഇക്കാര്യങ്ങളൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോൾ ഫ്രാൻസിലെ നയതന്ത്ര സന്ദർശനത്തിന് സാംസ്‌കാരിക സ്പർശം പകരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ ചെലത്തിയിരുന്നു.

pm mddi fr

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഭാര്യ ബ്രിജിറ്റ് മാക്രോൺ, പ്രധാനമന്ത്രി എലിസബത്ത് ബോൺ, ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവെറ്റ്, ഫ്രഞ്ച് സെനറ്റിന്റെ പ്രസിഡന്റ് ജെറാർഡ് ലാർച്ചർ എന്നിവർക്ക് ഇന്ത്യൻ കരകൗശലത്തിന്റെ വേറിട്ട ശിൽപങ്ങളളായിരുന്നു അദ്ദേഹം സമ്മാനിച്ചത്. ഇന്ത്യൻ തുണിത്തരങ്ങൾ, കല, കരകൗശലം എന്നിവയുടെ സമ്പന്നമായ പൈതൃകം ഉൾക്കൊള്ളുന്നതായിരുന്നു സമ്മാനങ്ങൾ.

പൂർണമായും ചന്ദനമരത്തിൽ നിന്ന് രൂപകല്പന ചെയ്ത സിത്താറിന്റെ തനത് പകർപ്പ് പ്രസിഡന്റ് മാക്രോണിന് പ്രധാനമന്ത്രി മോദി സമ്മാനിച്ചു. ചന്ദനമരത്തിൽ കൊത്തുപണികൾ ഉള്ള , ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലുകളുടെ ചിത്രങ്ങളോടൊപ്പം സരസ്വതി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഈ സീത്താറിൽ ചിത്രീകരിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നൂറ്റാണ്ടുകളായി പരിശീലിച്ചിരുന്ന ഒരു പുരാതന കരകൗശലമാണ് ഇത് .

പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിന് അലങ്കാര ചന്ദന പെട്ടിയിൽ സൂക്ഷിച്ച പോച്ചംപള്ളി സിൽക്ക് ഇക്കാട്ട് സാരി ആണ് സമ്മാനിച്ചത്. ഇന്ത്യയിലെ തെലങ്കാനയിലെ പോച്ചംപള്ളിയിൽ നിന്നാണ് സാരി ഉണ്ടാക്കുന്നത്,

ഊർജ്ജസ്വലമായ നിറങ്ങൾക്കും സങ്കീർണ്ണമായ ഡിസൈനുകൾക്കും പേരുകേട്ടതാണ് പോച്ചംപള്ളി സിൽക്ക് ഇക്കാട്ട് സാരി. ചന്ദനപ്പെട്ടി, പരമ്പരാഗത രൂപങ്ങളും ചരിത്രത്തിലെ ദൃശ്യങ്ങളും ചിത്രീകരിക്കുന്ന വിശദമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു.

ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറിന് ചന്ദനമരത്തിൽ കൈകൊണ്ട് കൊത്തിയ ആനയുടെ രൂപം സമ്മാനിച്ചു. ഇന്ത്യൻ സംസ്കാരത്തിലെ ജ്ഞാനം, ശക്തി, ഭാഗ്യം എന്നിവയുടെ പ്രതീകമായ ആന, പ്രകൃതിയും സംസ്കാരവും കലയും തമ്മിലുള്ള ഐക്യത്തിന്റെ മനോഹരമായ പ്രതിഫലനം ആണ്.

ഈ സമ്മാനങ്ങൾ ഓരോന്നും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമായി വർത്തിക്കുന്നുവെന്നും ഇത് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക ബന്ധങ്ങളെ സൂചിപ്പിക്കുന്നുവെന്നും, സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+