ഏറ്റവും വലിയ ലോട്ടറിയടിച്ചു, ഒറ്റയടിക്ക് രത്തന്‍ ടാറ്റയേക്കാള്‍ കോടീശ്വരന്‍; കാശ് കൊടുത്ത് വാങ്ങിയത് കണ്ടോ..!!
ഒറ്റ രാത്രി കൊണ്ട് രത്തന്‍ ടാറ്റയേക്കാള്‍ വലിയ കോടീശ്വരനാകാന്‍ എഡ്വിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള സ്ഥലത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് ഈ 30 കാരന്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറി നേടിയ യുവാവിന്റെ വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നമുക്ക് മുന്നില്‍ വന്ന് പോയത്. 2022 നവംബഫില്‍ ആയിരുന്ന കാലിഫോര്‍ണിയക്കാരനും 30 വയസ് മാത്രം പ്രായവുമുള്ള എഡ്വിന്‍ കാസ്‌ട്രോ എന്ന യുവാവിന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറിയില്‍ സമ്മാനം ലഭിച്ചത്.
ഇപ്പോഴിതാ മാസങ്ങള്‍ക്കിപ്പുറം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എഡ്വിന്‍ കാസ്‌ട്രോ. നവംബറിലെ ജാക്ക്‌പോട്ട് നറുക്കെടുപ്പില്‍ 2 ബില്യണ്‍ ഡോളര്‍ ആയിരുന്നു എഡ്വിന്‍ കാസ്‌ട്രോയ്ക്ക് ലഭിച്ചിരുന്നത്. അതായത് ഏകദേശം 16,407 കോടി രൂപ!. ഇപ്പോഴിതാ ഈ സമ്മാനത്തുക എഡ്വിന്‍ കാസ്‌ട്രോ ഉപയോഗിച്ച രീതിയാണ് വാര്‍ത്തകൡ ഇടം നേടുന്നത്.

അയല്‍വാസികള്‍ ഹോളിവുഡ് താരങ്ങള്‍
ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ഹോളിവുഡ് ഹില്‍സ് ഏരിയയില്‍ ഒരു ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് എഡ്വിന്‍ കാസ്‌ട്രോ. ഹോളിവുഡിലെ പ്രമുഖ താരങ്ങളില്‍ പലരും വസിക്കുന്ന ഇവിടം ലോകത്തിലെ വിലപിടിപ്പുള്ള സ്ഥലങ്ങളിലൊന്നാണ്.

25 മില്യണ്‍ ഡോളര്‍ വില
ഇവിടെ 13,578 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതിയാണ് എഡ്വിന്‍ കാസ്‌ട്രോ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി 25 മില്യണ്‍ ഡോളര്‍ ആണ് എഡ്വിന്‍ കാസ്‌ട്രോ ചെലവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിലകളുടെ അതിമനോഹരമായ ഒരു മാളികയാണ് എഡ്വിന്‍ കാസ്‌ട്രോ സ്വന്തമാക്കിയിരിക്കുന്നത്. ഇതിലെ താഴത്തെ നില പൂര്‍ണമായും ഗ്ലാസ് കൊണ്ട് പാര്‍ട്ടീഷന്‍ ചെയ്തതാണ്.

അത്യാഡംബര സൗകര്യങ്ങള്‍
ഒരു ബാര്‍ബിക്യൂ ഗ്രില്‍, ജിം, സിനിമാ തിയേറ്റര്‍, വൈന്‍ നിലവറ, നീന്തല്‍ക്കുളം എന്നിവയുള്‍പ്പെടെ എല്ലാ സമകാലിക സൗകര്യങ്ങളുമുള്ള ബംഗ്ലാവ് ആണ് ഇത്.ഒരു റൂഫ്ടോപ്പ് ഡെക്കും ബാല്‍ക്കണിയും കൂടാതെ ഏഴ് വാഹനങ്ങള്‍ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ഗാരേജുകളും ഉണ്ട്. ഏതാണ്ട് 4000 കോടി രൂപയുടെ സ്വത്ത് സ്വന്തമായുള്ള, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായികളില്‍ ഒരാളായ രത്തന്‍ ടാറ്റയേക്കാള്‍ കോടീശ്വരനാണ് എഡ്വിന്‍ കാസ്‌ട്രോയിപ്പോള്‍.

നികുതിയായി പോയത് 8000 കോടി!!
അതേസമയം ലോട്ടറിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുക ഗഡുക്കളായി സ്വീകരിക്കുന്നതിനുപകരം ഒറ്റയടിക്ക് സ്വീകരിക്കുകയണ് എഡ്വിന്‍ കാസ്ട്രോ തീരുമാനിച്ചത്. ഇത് വഴി നികുതിയും മറ്റ് ഇളവുകളും കഴിഞ്ഞ്‌മൊത്തം 997 ദശലക്ഷം ഡോളര്‍ അഥവാ 8,180 കോടി രൂപയാണ് എഡ്വിന്‍ കാസ്‌ച്രേടാക്ക് ലഭിച്ചത്. ഇതല്ലാതെ ഗഡുക്കളായി പണം വാങ്ങിയിരുന്നെങ്കില്‍ എഡ്വിന്‍ കാസ്‌ട്രോക്ക് മുഴുവന്‍ സമ്മാനത്തുകയും ലഭിച്ചേനെ.












Click it and Unblock the Notifications