വരനെത്തയിട്ടും വധുവും വീട്ടുകാരും വന്നില്ല, ഹോട്ടലിൽ പോയി കാരണം ചോദിച്ചു, മറുപടി കേട്ട് വരൻ ഞെട്ടി!
ഈ വിവാഹം മുടിങ്ങിയ കാരണം കേട്ടവരൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇതാണോ കാരണം
വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും വരാറുണ്ട്. വിവാഹസമയത്ത് ഉണ്ടാവുന്ന വഴക്കുകളും തർക്കങ്ങളും തൊട്ട് വിവാഹം മുടിങ്ങിപ്പോകുന്നത് വരെയുള്ള സംഭവങ്ങൾ വരെ നമ്മൾ കേട്ടുകാണും. ഇപ്പോൾ പറയാൻ പോകുന്നത് ഒരു വിവാഹം മുടങ്ങിയതിനെക്കുറിച്ചാണ്.
കാരണം സ്ത്രീധനം തന്നെ, വധുവാണ് വിവാഹം വേണ്ടെന്ന് വെച്ചത്. സ്ത്രീധനം ആണ് വിഷയമെങ്കിലും വരന് യുവതിയുടെ വീട്ടുകാർ നൽകിയ സ്ത്രീധനത്തിന്റെ പേരിലായിരുന്നില്ല അത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം

വരൻ നൽകണം സ്ത്രീധനം..
വധു ആവശ്യപ്പെട്ട സ്ത്രീധന തുക നൽകാൻ പറ്റാത്തതിനാൽ ആണ് വിവാഹം വേണ്ടെന്ന് വധു പറഞ്ഞത്. രണ്ട് ലക്ഷം ആണ് വധു വരനോട് ആവശ്യപ്പെട്ട പണം. വധുവിന്റെ ഗോത്രത്തിൽ വരൻ വധുവിനും തിരിച്ച് സ്ത്രീധനം നൽകുന്ന ആചാരും ഉണ്ട്. അങ്ങനെയാണ് വരനോട് സ്ത്രീധനം ചോദിച്ചത് എന്നാണ് പറഞ്ഞത്.

വരൻ എത്തിയിട്ടും വധു വന്നില്ല..
വരന്റെ വീട്ടുകാരും അത് സമ്മതിക്കുകയും വിവാഹത്തിനുള്ള പണം നൽകുകയും ചെയ്തിരുന്നു. മാർച്ച് 9 ന് നടക്കാനിരുന്ന ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള വിവാഹത്തിന് വരന്റെ വീട്ടുകാർ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നിരുന്നാലും, ഡി-ഡേയിൽ വധു വിവാഹ വേദിയിൽ എത്തിയില്ല. വിവാഹ വേദിയിൽ വധുവിനെയും കുടുംബത്തെയും കാണാതെ ഞെട്ടി, വരന്റെ കുടുംബം വധുവും കുടുംബാംഗങ്ങളും താമസിക്കുന്ന ഹോട്ടലിലേക്ക് ഓടി.

കാരണം കേട്ടപ്പോൾ..
സ്ഥലത്തെത്തിയ ശേഷം വിശദീകരണം ആവശ്യപ്പെട്ടു. വധുവിന് കൂടുതൽ സ്ത്രീധനം വേണമെന്ന് വധുവിന്റെ വീട്ടുകാർ വെളിപ്പെടുത്തിയതോടെ വരന്റെ വീട്ടുകാർ ഞെട്ടി. പിന്നീട് വരന്റെ വീട്ടുകാർ പോലീസിനെ സമീപിക്കുകയും വധുവിന്റെ വീട്ടുകാരെ വിഷയം ചർച്ച ചെയ്യാൻ വിളിക്കുകയും ചെയ്തു. വധു സ്ത്രീധനം സംബന്ധിച്ച് ഉറച്ചുനിന്നതിനാൽ, നൽകിയ പണം തിരികെ നൽകി. വിവാഹം മുടങ്ങി ഇരു വീട്ടുകാരും സൗഹൃദപരമായി പിരിഞ്ഞു.

വരൻ എത്താത് മൂലം വിവാഹം മുടങ്ങിയ സംഭവം
ഇതുപോലെ നേരത്തെ വരൻ എത്താത് മൂലം വിവാഹം മുടങ്ങിയ സംഭവം ഉണ്ടായിരുന്നു.വധുവും വീട്ടുകാരും ബന്ധുക്കളും വധുവിന്റെ ഭാഗത്ത് നിന്ന് ക്ഷണിച്ചുവന്ന അതിഥികളും മാത്രം. ആകെ മൊത്തം വശപിശക്. വരൻ എത്താതായേെതാടെ എല്ലാവരും ആശങ്കയിലായി. കാരണം അറിയാൻ വേണ്ടി. വധുവിന്റെ കുടുംബം അവരെ വിളിച്ചു. വിവാഹത്തിന് എത്താതിരുന്നതിന് കാരണം തിരക്കി.

വരന്റെ അച്ഛൻ തീരുമാനിച്ചു..
വരന്റെ അച്ഛൻ പത്ത് ദിവസത്തേക്ക് വിവാഹം മാറ്റിവെച്ചതായിരുന്നു. എന്നാൽ ഇക്കാര്യം വധുവിന്റെ വീട്ടുകാരോട് പറഞ്ഞതുമില്ല. ഇവർ മുമ്പ് തീരുമാനിച്ചിരുന്ന ദിവസം തന്നെ വിവാഹത്തിന് എത്തി. അതുമാത്രമല്ല വരന്റെ വീട്ടുകാർ കാറും മറ്റ് സാധനങ്ങൾ വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വരൻ എത്താതായതോടെ വിവാഹം നടന്നില്ല. പക്ഷേ വധുവിന്റെ വീട്ടുകാർ പിന്നെലെ വരനും വീട്ടുകാർക്കുമെതിരെ പരാതി നൽകി. സ്ത്രീധനം ആവശ്യപ്പെട്ടതിന് വധുവിന്റെ സഹോദരൻ വരനും കുടുംബത്തിനും എതിരെ എഫ്‌ഐആർ ഫയൽ ചെയ്തതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വിവാഹച്ചെലവ് വരന്റെ കുടുംബത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications