വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം
കൊളംബിയയിലെ മെഡെലിനിലുള്ള ഒരു വനിതാ പൊലീസ് ഓഫീസറാണ് ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ലോകത്തെ ഏറ്റവും സുന്ദരിയായ വനിതാ പൊലീസ് ഓഫീസര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അവരെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ വനിതാ പൊലീസ് ഓഫീസര്‍ക്ക് അടുത്തിടെ ഒരു പുരസ്‌കാരവും ലഭിച്ചു.
വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്തുന്ന ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രൊഫഷണലുകളെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ച ഇന്‍സ്റ്റാഫെസ്റ്റ് അവാര്‍ഡുകളില്‍ ഈ വര്‍ഷത്തെ മികച്ച പൊലീസ് അല്ലെങ്കില്‍ മിലിട്ടറി സ്വാധീനം ചെലുത്തുന്നയാള്‍ എന്ന വിഭാഗത്തില്‍ ആണ് ഈ പൊലീസുകാരി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

Image Credit: Instagram@dianelly_17
ആരാണ് ഈ വാര്‍ത്താ താരം എന്നല്ലേ? കൊളംബിയന്‍ പൊലീസ് ഓഫീസര്‍ ആയ ഡയാന റാമിറെസ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പൊലീസ് എന്ന വിശേഷണം ലഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള ഡയാന റാമിറെസിന്റെ ഫോട്ടോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പലരും നല്‍കുന്നത്.

Image Credit: Instagram@dianelly_17
പൊലീസ് യുണിഫോമിലുള്ളതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ ഡയാന റാമിറെസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെക്കാറുണ്ട്. ഇതിന് താഴെ ആരാധനയോടെയും പ്രണയാഭ്യര്‍ത്ഥന നടത്തിയും ഉള്ള നിരവധി കമന്റുകളും പലരും പങ്ക് വെക്കാറുണ്ട്. നിങ്ങള്‍ എന്നെ കൈവിലങ്ങ് അണിഞ്ഞാല്‍ തനിക്കേറെ സന്തോഷം എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. ഇങ്ങനെ ആയാല്‍ എന്തെങ്കിലും കുറ്റം ചെയ്യേണ്ടി വരും എന്ന് പറയുന്നവരുമുണ്ട്.

Image Credit: Instagram@dianelly_17
മറ്റുചിലര്‍ അവകാശപ്പെടുന്നത് ഓഫീസറുടെ സൗന്ദര്യം മാത്രമല്ല അവരെ ആകര്‍ഷിച്ചത് എന്നും സഹജീവികളെ സംരക്ഷിക്കാന്‍ സ്വന്തം ജീവിതം പോലും നിരസിക്കേണ്ടി വന്നേക്കാവുന്ന ജോലി തെരഞ്ഞെടുത്തതിലാണ് എന്നുമാണ്.

Image Credit: Instagram@dianelly_17
മറ്റുചിലര്‍ അവകാശപ്പെടുന്നത് ഓഫീസറുടെ സൗന്ദര്യം മാത്രമല്ല അവരെ ആകര്‍ഷിച്ചത് എന്നും സഹജീവികളെ സംരക്ഷിക്കാന്‍ സ്വന്തം ജീവിതം പോലും നിരസിക്കേണ്ടി വന്നേക്കാവുന്ന ജോലി തെരഞ്ഞെടുത്തതിലാണ് എന്നുമാണ്.

Image Credit: Instagram@dianelly_17
എനിക്ക് വീണ്ടും ഒരു കരിയര്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ വീണ്ടും പൊലീസ് ആകാന്‍ മടിക്കില്ല. കാരണം പൊലീസ് സേനയോട് ഞാന്‍ അത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ഡയാന ടാമിറെസ് പറഞ്ഞത്. പുരസ്‌കാരത്തിനായി തന്നെ തെരഞ്ഞെടുത്തതിലും പൊലീസ് സേനയെ പ്രതിനിധീകരിക്കുന്നതും ഒരു ബഹുമതിയാണ് എന്നും ഡയാന റാമിറസ് പറഞ്ഞു.












Click it and Unblock the Notifications