ഇറ്റലിയില്‍ ഫ്രീ ആയി കൊട്ടാരം സ്വന്തമാക്കാം, എങ്ങനെ?
103 ചരിത്രസ്മാരകങ്ങള്‍ സൗജന്യവില്‍പനക്കായി ഒരുങ്ങിക്കഴിഞ്ഞു. വില്ലകളും വീടുകളും ടവറുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇറ്റലി: ഇറ്റലിയില്‍ ഫ്രീ ആയി കൊട്ടാരം സ്വന്തമാക്കണോ? വെറുംവാക്കല്ല, സത്യമാണ്. രാജ്യത്തെ 103 ചരിത്രസ്മാരകങ്ങള്‍ സൗജന്യവില്‍പനക്കായി ഒരുങ്ങിക്കഴിഞ്ഞു. വില്ലകളും വീടുകളും ടവറുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇറ്റലിയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരാശയം നടപ്പിലാക്കുന്നത്.
സൗജന്യമാണെന്നു കരുതി വേഗം ഇറങ്ങിപ്പുറപ്പെടാന്‍ വരട്ടെ. കൊട്ടാരം സ്വന്തമാക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. സ്വന്തമാക്കിക്കഴിഞ്ഞാല്‍ അതിനെ പരിഷ്‌കരിച്ചു പുതിയ രീതിയിലാക്കുക എന്ന ഉത്തരവാദിത്വമാണത്. നിങ്ങള്‍ സ്വന്തമാക്കുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്തെ ഹോട്ടലുകളായോ റെസ്‌റ്റോറന്റുകളായോ സന്ദര്‍ശക കേന്ദ്രങ്ങളായോ രൂപാന്തരപ്പെടുത്താം. നിങ്ങളുടെ സര്‍ഗ്ഗശേഷിയും ചിന്താശേഷിയും ഇതിനായി ഉപയോഗപ്പെടുത്താം.

കൊട്ടാരം സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
കൊട്ടാരം സ്വന്തമാക്കണമെങ്കില്‍ ഇറ്റലിയിലെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഏജന്‍സിക്ക് ജൂണ്‍ 26 നു മുന്‍പായി ഒരു പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ബാക്കിയെല്ലാം നിങ്ങളുടെ ഭാവനക്കനുസരിച്ച്.. ഇറ്റലിയില്‍ പോകാം, കൊട്ടാരം സ്വന്തമാക്കാം, അതിനെ പുതുക്കിപ്പണിയാം.












Click it and Unblock the Notifications