Get Updates
Get notified of breaking news, exclusive insights, and must-see stories!

2022ല്‍ വന്‍ പദ്ധതികളുമായി സൗദി അറേബ്യ; അംഗീകാരം നല്‍കിയത് 955 ബില്യണ്‍ റിയാലിന്റെ ബജറ്റ്

റിയാദ്: അടുത്ത വര്‍ഷത്തേക്ക് വന്‍ പ്രഖ്യാപനവുമായി സൗദി അറേബ്യ. 955 ബില്യണ്‍ റിയാലിന്റൈ ബജറ്റിനാണ് സൗദി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിലൂടെ സൗദിയുടെ വരുമാനം 1.0455 ട്രില്യണിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലാവധി പൂര്‍ത്തിയാക്കിയ മാര്‍ക്കറ്റുകളില്‍ അടുത്ത വര്‍ഷം മുതല്‍ റിഫിനാന്‍സ് ചെയ്യുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. 2022ല്‍ രാജ്യം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും അതിന്റെ ബജറ്റ് രേഖ അനുസരിച്ച് കോവിഡ് -19 മാഹാമാരി സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയ ഈ വര്‍ഷം മുതല്‍ അതിവേഗം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

നിലവിലെ ബജറ്റ് രേഖ പ്രകാരം 2021ല്‍ സമ്പദ് വ്യവസ്ഥയില്‍ 2.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലകളെ പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നിരവധി ശ്രമങ്ങളുടെ ഭാഗമാണിതെന്നും മുഹമ്മദ് അല്‍ജദാന്‍ പറഞ്ഞു. ആത്മവിശ്വാസം തിരിച്ചുവരുന്നുവെന്നും സാമ്പത്തിക വളര്‍ച്ച 2019നെക്കാള്‍ തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2

സൗദി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിവര്‍ത്തനം ഓരോ വര്‍ഷവും നേട്ടങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നത് തുടരുകയാണെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് ഡെവലപ്മെന്റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ്ജസ്വലമായ ഒരു സമൂഹം, സമ്പന്നമായ സമ്പദ്വ്യവസ്ഥ, അഭിലാഷമുള്ള രാഷ്ട്രം എന്നിവയിലേക്കുള്ള സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക, പരിഷ്‌കാരങ്ങളുടെ ഫലങ്ങളുടെ സ്ഥിരീകരണമായിരുന്നു ബജറ്റെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

3

2022ലെ ബജറ്റില്‍ കഴിഞ്ഞ വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഇടക്കാലത്തെ ആസൂത്രിത ചെലവുകള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സാമ്പത്തിക ആസൂത്രണ പ്രക്രിയ വികസിപ്പിക്കുന്നതിലും ചെലവ് ഉയര്‍ത്തുന്നതിലും 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മിച്ചം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.

4

കാര്യക്ഷമത, വിവിധ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ വരുമാനത്തിന്റെ കൂടുതല്‍ സ്ഥിരതയ്ക്കും പുറമേ, ഇത് സാമ്പത്തിക സുസ്ഥിരത പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇത് ഇടത്തരം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരതയും സുസ്ഥിരതയും പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളില്‍ മാളവികയുടെ ടീമിനെ എട്ടുനിലയില്‍ പൊട്ടിച്ച് റിമയുടെ ടീം; ആവേശമായി സെലിബ്രിറ്റി സൗഹൃദ മത്സരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+