കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഭാ​ഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..

ഒറ്റ രാത്രി കൊണ്ട് യുവതി കോടികള്‍ സ്വന്തമാക്കാന്‍ കാരണം അവരുടെ ഭര്‍ത്താവ് തന്നെയാണ്

Google Oneindia Malayalam News
Lottery

ഭാഗ്യം തേടിവരാനുള്ളതാണെങ്കില്‍ ഏതുവഴിയാണെങ്കിലും നിങ്ങളെത്തേടി ആ ഭാഗ്യം വരും. അതിനുള്ള ഉദാഹരണമാണ് ലോട്ടറി. പലര്‍ക്കും ലോട്ടറി അടിച്ച കഥകേള്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കാറില്ലേ.. എന്തൊരു ഭാഗ്യമാണെന്ന്.

അതെ, ഭാഗ്യത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ഒരു രാത്രി വെളുക്കുമ്പോഴേക്കും ലക്ഷങ്ങളും കോടികളും ചിലര്‍ നേടാറുണ്ട്. ഇനി പറയാന്‍ പോകുന്നത് ഭാഗ്യം തേടിവന്ന ഒരു യുവതിയെക്കുറിച്ചാണ്. ഒറ്റ രാത്രി കൊണ്ട് യുവതി കോടികള്‍ സ്വന്തമാക്കാന്‍ കാരണം അവരുടെ ഭര്‍ത്താവ് തന്നെയാണ്.. എന്താണ് സംഭവം എന്നുനോക്കാം...

എല്ലാത്തിനും കാരണം ഭർ‌ത്താവ്...

എല്ലാത്തിനും കാരണം ഭർ‌ത്താവ്...

ലോട്ടറി എടുക്കുന്ന രീതിയൊന്നും ഈ സ്ത്രീക്ക് ഇല്ല. പക്ഷേ ഭാഗ്യം ഈ യുവതിക്ക് ലോട്ടറിയില്‍ ഒളിപ്പിച്ചുവെച്ച ഭാഗ്യം ചെറുതല്ലായിരുന്നു ഒരു മില്യണ്‍ ഡോളറാണ് ഈ യുവതിക്ക് ലഭിച്ചത്. കഴിഞ്ഞ മാസമാണ് ഈ ഭാഗ്യവും കൊണ്ട് ടിക്കറ്റ് യുവതിയെ തേടിയെത്തിയത്. ഭര്‍ത്താവാണ് അവര്‍ക്ക് ടിക്കറ്റ് സമ്മാനിച്ചത്. ആല്‍ബര്‍ട്ടയിലെ വള്‍ക്കനില്‍ നിന്നുള്ള ലാ ബെല്ലെ എന്ന യുവതിയാണ് ഒരു ക്ലാസിക് ഗോള്‍ഡ് ഇന്‍സ്റ്റന്റ് വിന്‍ ടിക്കറ്റില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയത്. വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

39ാം വയസ്സിൽ കോടീശ്വരൻ; 20 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ബുദ്ധിപൂർവ്വം കളിച്ചു, നേടി39ാം വയസ്സിൽ കോടീശ്വരൻ; 20 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ബുദ്ധിപൂർവ്വം കളിച്ചു, നേടി

ഒരാഴ്ച ലോട്ടറി നോക്കിയില്ല...പിന്നീട് നോക്കാൻ തോന്നിയത് ഇക്കാരണത്താൽ...

ഒരാഴ്ച ലോട്ടറി നോക്കിയില്ല...പിന്നീട് നോക്കാൻ തോന്നിയത് ഇക്കാരണത്താൽ...

തനിക്ക് ഇത്രയും വലിയ സമ്മാനം അടിച്ചുവെന്ന് വിശ്വസിക്കാൻ ഈ യുവതിയ്ക്ക് ആദ്യം കഴിഞ്ഞില്ല. ലോട്ടറി അടിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് തനിക്ക് ലഭിച്ച ടിക്കറ്റ് യുവതി സ്ക്രാച്ചി ചെയ്തിരുന്നുപോലുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് യുവതി ടിക്കറ്റ് നോക്കുന്നത്. സ്ക്രാച്ച് ചെയ്തപ്പോഴാണ് ആ മഹാഭാ​ഗ്യം കണ്ടത്..

ജീവിതം മാറ്റിമറിച്ച ഈ നിമിഷം അവർക്ക് നഷ്ടപ്പെടുമായിരുന്നു

ജീവിതം മാറ്റിമറിച്ച ഈ നിമിഷം അവർക്ക് നഷ്ടപ്പെടുമായിരുന്നു

ഒരാഴ്ച കഴിഞ്ഞിട്ടും യുവതി ടിക്കറ്റ് സ്ക്രാച്ച് ചെയ്തില്ലായിരുന്നെങ്കിൽ ഒരിക്കലും ഈ മാഹാഭാ​ഗ്യം ഈ യുവതിയെ തേടിവരില്ലായിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ഈ നിമിഷം അവർക്ക് നഷ്ടപ്പെടുമായിരുന്നു. ഭർത്താവ് ചോദിച്ചപ്പോഴാണ് അവർക്ക് ടിക്കറ്റിനെക്കുിറിച്ച് ഓർമ്മ വന്നത്. ഫലം നോക്കി സമ്മാനത്തപക കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്നാണ് യുവതി പറഞ്ഞത്. എന്തായാലും വളരെ സന്തോഷത്തിലാണ് ഈ യുവതി..

ജോലിയിൽ നിന്ന് വിരമിക്കുന്നുന്നു... നിർണായക തീരുമാനം..

ജോലിയിൽ നിന്ന് വിരമിക്കുന്നുന്നു... നിർണായക തീരുമാനം..

ലോട്ടറി അടിച്ചതിന് പിന്നാലെ വളരെ നിർണായകമായ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. ഇവർ സമ്മനാത്തുക എങ്ങനെ സേവ് ചെയ്യണം ചിലവിടണം എന്നൊക്കെ തീരുമാനിക്കാൻ ഒരു വിദ​ഗ്ധനെ കാണും. കടം തീർക്കണം. ഇനി എന്തായാലും ജോലിക്ക് പോവാൻ ഇവർ തീരുമാനിച്ചിട്ടില്ല...ജോലിയിൽ നിന്ന് താൻ വിരമിക്കാൻ പോകുന്നുവെന്നാണ് ഇവർ പറഞ്ഞത്.

English summary
Here's is the story of the woman who won a million dollars from the lottery gifted by her husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X