കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തുണി ഇന്ത്യയില്‍ നിന്നോ?

Google Oneindia Malayalam News

ടുറിന്‍(ഇറ്റലി): കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ് സൂക്ഷിച്ച തുണി...? അത് ഉള്ളത് തന്നെയോ എന്ന കാര്യത്തില്‍ ഇപ്പോഴും പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

എന്തായാലും ലോകത്തെ ഒട്ടുമിക്ക ക്രിസ്ത്യന്‍ വിശ്വാസികളും അതിനെ ആദരവോടെയാണ് നോക്കിക്കാണുന്നത്. ഇറ്റലിയിലെ ടുറിനിലാണ് അത് സൂക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം പരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്തെന്നാല്‍ ക്രിസ്തുവിന്റെ തിരുശരീരം പൊതിഞ്ഞ ആ തുണി ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ക്രിസ്തുവിന്റെ ശരീരം

ക്രിസ്തുവിന്റെ ശരീരം

യേശു ക്രിസ്തുവിനെ കുരിശിലേറ്റിയതിന് ശേഷം അദ്ദേഹത്തിന്റെ ശരീരം പൊതിഞ്ഞു എന്ന് കരുതുന്ന തുണിയാണ് ടുറിനില്‍ സൂക്ഷിച്ചിരിയ്ക്കുന്നത്.

ക്രിസ്തുരൂപം

ക്രിസ്തുരൂപം

ഈ തുണിയില്‍ ഒരു മനുഷ്യ രൂപമുണ്ട്. ഇത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ഒരു ലിനന്‍ തുണിയാണിത്.

മധ്യകാലഘട്ടം

മധ്യകാലഘട്ടം

മധ്യകാലഘട്ടത്തിലാണ് ഈ തുണി നിര്‍മിയ്ക്കപ്പെട്ടിരിയ്ക്കുന്നതെന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന തെളിയിക്കുന്നത്. ഇത് സംബന്ധിച്ചും ചില സംശയങ്ങളുണ്ട്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ഏറ്റവും ഒടുവില്‍ നടക്കുന്നത് ആ തിരുവസ്ത്രത്തിന്റെ ഡിഎന്‍എ പരിശോധന ഫലം സംബന്ധിച്ച ചര്‍ച്ചയാണ്. ആ തുണി നിര്‍മിച്ചത് ഇന്ത്യയില്‍ നിന്നാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകം മുഴുന്‍ സഞ്ചരിച്ച്

ലോകം മുഴുന്‍ സഞ്ചരിച്ച്

ലോകത്തിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ആ തുണിക്കഷ്ണം ഇറ്റലിയില്‍ എത്തിയതെന്നാണ് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ കാണപ്പെടുന്ന കണങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.

യേശുവിന്റെ തന്നെയോ?

യേശുവിന്റെ തന്നെയോ?

യേശുക്രിസ്തുവിനെ കുരിശ് മരണത്തിന് ശേഷം പുതപ്പിച്ച തുണി തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. പക്ഷേ എന്തായാലും ഒരുകാര്യം ശാസ്ത്രം തെളിയിച്ചിട്ടുണ്ട്- കുരിശുമരണം വരിച്ച ഒരാളുടെ മൃതദേഹം പൊതിഞ്ഞ തുണി തന്നെ ആണ് അത് എന്ന്.

ഞെട്ടിത്തരിച്ച വാര്‍ത്ത

ഞെട്ടിത്തരിച്ച വാര്‍ത്ത

ഇതിനിടയിലാണ് ഒരു വാര്‍ത്ത പുറത്ത് വന്നത്. ആ തുണി ഉണ്ടാക്കിയ വസ്തുക്കള്‍ എഡി 1290 നും 1390 നും ഇടയിലുള്ള കാലത്തുള്ളതാണെന്നായിരുന്നു അത്. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍. വിശ്വാസികള്‍ പക്ഷേ ഇതിനെ തള്ളിക്കളഞ്ഞു

English summary
A new study of the Shroud of Turin — the burial cloth thought by some to have held the body of Jesus Christ — has furthered analysis as to where the cloth might have originated and where it has been throughout history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X