Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയറു നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കുറ്റബോധമാണ്'; ഡയാന രാജകുമാരിയെ കുഴച്ച ആ രോഗത്തെക്കുറിച്ചറിയാം

ഡയാന രാജകുമാരി, വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ ഒരു സമയത്ത് നിരന്തരം വന്നുകൊണ്ടിരുന്നൊരു പേരാണ് ഡയാന രാജകുമാകിയുടേത്. ഒരുപാട് വിവാദങ്ങളിലൂടെ ഡയാന രാജകുമാരി കടന്നുപോയിട്ടുണ്ട്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം മുതല്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

മരണം വരെ അത് അങ്ങനെ തന്നെ അവരെ പിന്തുടര്‍ന്നു. ഡയാന രാജകുമാരിയുടെ ജീവിതത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും സഹിതം മാധ്യമങ്ങള്‍ എഴുതി. അതില്‍ ഉള്ളതും ഇല്ലാത്തുമൊക്കെ ഉണ്ടായി. എന്നാല്‍ ഡയാന രാജകുമാരി എല്ലാവരില്‍ നിന്നും മറച്ചുവെച്ചൊരു കാര്യം ഉണ്ടായിരുന്നു. പത്ത് വര്‍ഷമാണ് ആ രഹസ്യം ഡയാന രാജകുമാരി മറച്ചുവെച്ചത്.

1


തന്റെ ഒരു രോഗത്തെക്കുറിച്ചാണ് ഡയാന രാജകുമാരി മറച്ചുവെച്ചത്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോര്‍ഡര്‍ ആയിരുന്നു ഡയാനയ്ക്ക്. 1995ല്‍ ബിബിസിയുടെ മാര്‍ട്ടിന്‍ ബഷീറുമായി നടത്തിയ അഭിമുഖത്തിലാണ് രോഗത്തെക്കുറിച്ച് ഡയാന ആദ്യമായി വെളിപ്പെടുത്തുന്നത്.
വര്‍ഷങ്ങളായി താന്‍ ബുളീമിയക്ക് അടിമയായിരുന്നുവെന്നും ഇതൊരു രഹസ്യരോഗം പോലെയാണെന്നുമായിരുന്നു ഡയാന പറഞ്ഞത്. 19ാം വയസ്സിലാണ് ഡയാനയില്‍ ബുളീമിയ സ്ഥിരീകരിക്കുന്നത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

2


'വയറുനിറയുന്നത്രയും ഭക്ഷണം കഴിച്ച് കുറച്ചു കഴിയുമ്പോള്‍ തന്നെ കുറ്റബോധം തുടങ്ങും. പിന്നീടിത് ഛര്‍ദിച്ചുകളയാനുള്ള തിടുക്കമാണ്. ഇത്രയൊക്കെയാണെങ്കിലും ബുളീമിയയുള്ളവര്‍ക്ക് ശരീരഭാഗം എപ്പോഴും ഒരുപോലെയായിരിക്കും. കൂടുകയോ കുറയുകയോ ഇല്ല. ആളുകള്‍ വിചാരിക്കും നിങ്ങള്‍ ഭക്ഷണം പാഴാക്കുകയാണെന്ന്. അതുകൊണ്ട് നിങ്ങള്‍ ആരോടും ഒന്നും പറയില്ല.ഭക്ഷണത്തിലെ ക്രമക്കേടുകള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ വികാരവിചാരങ്ങളെയും രോഗം കാര്യമായി ബാധിക്കും. മറ്റാരേക്കാളും കൂടുതല്‍ സ്വയം വെറുക്കും'- ഡയാന പറഞ്ഞു.

3

ഗുരുതരമായ ഒരു ഈറ്റിംഗ് ഡിസോര്‍ഡറാണ് ബുളീമിയ നെര്‍വോസ എന്ന ബുളീമിയ. ഈ രോഗമുള്ളവര്‍ ഒരു ദിവസം തന്നെ അഞ്ചും ആറും തവണ ഭക്ഷണം കഴിക്കും. ആവശ്യത്തിലുമധികം കഴിക്കും. പിന്നീട് കുറ്റംബോധം തോന്നി ഇത് മുഴുവന്‍ ഛര്‍ദിച്ചു കളയും. ബുളീമിയ ഉള്ളവര്‍ക്ക് വെയിറ്റ് കുറയ്ക്കാനുള്ള ആഗ്രഹം തീവ്രമായിരിക്കും. ഇതിനായി ആവശ്യത്തിലധികം വര്‍ക്കൗട്ട് ചെയ്യുന്നവരുമുണ്ട്.

4


ബുളീമിയയിലേക്ക് നയിക്കുന്ന യഥാര്‍ഥ കാരണങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുമുണ്ട്. ശരീരഭാരത്തെയും ആകാരവടിവിനെയും പറ്റിയുള്ള അതിരുകടന്ന ചിന്ത,ശരീരഭാരം വര്‍ധിക്കുമോ എന്നുള്ള ഭയം,ഒറ്റത്തവണ തന്നെ ആവശ്യത്തിലധികമുളള ഭക്ഷണം കഴിക്കല്‍.
കലോറി കുറയ്ക്കാന്‍ കഴിച്ച ഭക്ഷണമത്രയും ഛര്‍ദിച്ചു കളയുക, കടുത്ത ഡയറ്റുകളും വ്യായാമമുറകളും പിന്തുടരുക,ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകളും സപ്ലിമെന്റുകളും പതിവായി ഉപയോഗിക്കുക എന്നിവ ആണ് ബുളീമിയ രോഗബാധിതര്‍ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരത്തെ ബാധിക്കുന്നത് പോലെ തന്നെ മനസ്സിനെയും കാര്യമായി ബാധിക്കുന്ന രോഗമാണ് ബുളീമിയ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+