ഇസ്രായേലി വനിതാ പൊലീസിനെ സംരക്ഷിക്കുന്നു പാലസ്തീന്‍ യുവാക്കള്‍ , ഫോട്ടോ വൈറലാവുന്നു
ഇസ്രയേലി വനിതാ പൊലീസിനെ രക്ഷിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നു. പാലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്കിടയില്‍ പെട്ടുപോയ വനിതാ പൊലീസിനെ രക്ഷിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ അബുദിസ് എന്ന സ്ഥലത്തിന് അടുത്തുള്ള കുടിയേറ്റമേഖലയിലാണ് സംഭവം. ഇസ്രയേലി പത്രഫോട്ടോഗ്രാഫറായ ഷൗള്‍ ഗോലോണാണ് ചിത്രം പകര്‍ത്തിയത്.ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രക്ഷോഭം അക്രമാസക്തമാവുകയായിരുന്നു.

അഷ് കോഡേഷ് എന്ന സ്ഥലത്തേ ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവം.പ്രദേശത്ത പാലസ്തീനികള്‍ കൃഷി ചെയ്യുന്നത് തടയാനെത്തിയ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പമാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നത്.
Terrified Israeli policewoman protected by Palestinians while pelted by rocks from settlers. (Picture: Shaul Golan.) pic.twitter.com/yOQ0dW0F3Q
— Noga Tarnopolsky (@NTarnopolsky) August 2, 2015 ഇസ്രയേലികള്‍ക്ക് നേരെ ഫലസ്തീനികള്‍ കല്ലെറിയുകയും ഇസ്രയേലികള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷം ഏറിയതോടെ ഇസ്രയേലി വനിതാ പൊലീസ് പാലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്കിടയി. അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത് രണ്ട് ഫലസ്തീന്‍ ചെറുപ്പക്കാരാണ്.












Click it and Unblock the Notifications