Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഞെട്ടി, തുരുതുരാ മിസൈലുകള്‍, ഹൈഫ തുറമുഖവും ലക്ഷ്യമിട്ടു... അറബ് ലീഗ് നയംമാറ്റി

ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കുകയാണ്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കളത്തിലിറങ്ങിയിരിക്കുകയാണ് യമനും ലബ്‌നാനും. രണ്ടിടത്ത് നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം കടുത്തു. ലബ്‌നാനുമായി യുദ്ധത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഇസ്രായേല്‍ ഭരണകൂടത്തെ മേഖലയിലെ നിരീക്ഷകര്‍ താക്കീത് ചെയ്തിട്ടുണ്ട്.

അതേസമയം, യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തും പുറത്തും കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഇസ്രായേലിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി പലസ്തീന്‍കാരെ കഴിഞ്ഞ ദിവസം വിട്ടയച്ചതിനെതിരെ നെതന്യാഹു രംഗത്തുവന്നു. സുരക്ഷാ വിഭാഗത്തിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി പരസ്യമായി രംഗത്തുവരുന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി.

lebanon-hezbollah-israel-hamas

ഇതിനിടെയാണ് യമനും ലബ്‌നാനും ഇസ്രായേലില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. വടക്കന്‍ ഇസ്രായേലിലേക്ക് ഇരുരാജ്യത്ത് നിന്നും മിസൈലുകള്‍ പതിച്ചു. ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ലയും യമനില്‍ നിന്ന് ഹൂത്തുകളുമാണ് ആക്രമണം നടത്തുന്നത്. ഈ രണ്ട് സംഘങ്ങള്‍ക്കും പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും പിന്തുണ നല്‍കുന്നു എന്നതാണ് പുതിയ മാറ്റം.

വടക്കന്‍ ഇസ്രായേലിലെ കിര്യത്ത് ഷിമോനയിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. സൈനിക കേന്ദ്രമായിരുന്നു ലക്ഷ്യം. 15 റോക്കറ്റുകള്‍ ഇവര്‍ തൊടുത്തുവിട്ടു. പത്ത് റോക്കറ്റുകള്‍ ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ന്നു. എന്നാല്‍ അഞ്ചെണ്ണം നിലത്ത് പതിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നാണ് ഇതുവരെയുള്ള വിവരം. ഈ വേളയില്‍ തന്നെയാണ് സമീപസ്ഥലത്ത് ഹൂത്തികളുടെ മിസൈല്‍ പതിച്ചത്.

ഇസ്രായേലിലെ ഹൈഫ തുറമുഖത്തോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഹൂത്തികളുടെ ആക്രമണം. ഇറാഖിലെ ശിയാ സംഘങ്ങളുടെ സഹകരണത്തോടെയായിരുന്നു ആക്രമണം എന്ന് ഹൂത്തികള്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇസ്രായേലിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിക്കുന്നുണ്ട്. ചിലരെ കൊല്ലപ്പെടുത്തുകയും ചില കപ്പലുകള്‍ ചെങ്കടലില്‍ മുക്കുകയും ചെയ്തു.

പലസ്തീനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ ഇസ്രായേലിനെ ആക്രമിക്കുന്നത് തങ്ങള്‍ നിര്‍ത്തുമെന്ന് ഹിസ്ബുല്ലയുടെ ഉപമേധാവി പ്രതികരിച്ചു. ഇസ്രായേലിലെ കണ്ണായ സ്ഥലങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹിസ്ബുല്ല കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഇസ്രായേല്‍ സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ പ്രധാന കമാന്റര്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്.

സമീപകാലം വരെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയ ശിയാ സംഘങ്ങളാണ് ഹിസ്ബുല്ലയും ഹൂത്തുകളും. ഹിസ്ബുല്ലയെ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ അറബ് ലീഗ് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇത് ഹിസ്ബുല്ലയ്ക്ക് കൂടുതല്‍ കരുത്ത് പകരും. തങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഹിസ്ബുല്ല അംഗീകരിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹുസ്സാം സാക്കി ഈജിപ്ഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഖാന്‍ യൂനുസില്‍ 28 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായി. യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കണം എന്ന് അമേരിക്കയും ഫ്രാന്‍സും ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം തുടരുകയാണ്. നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ഒരു വിഭാഗം ജൂത വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+