കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധ ഭീഷണിയുമായി ഹിസ്ബുള്ള! ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടിവരും... ആക്രമണം തുടങ്ങി

Google Oneindia Malayalam News

ടെല്‍ അവീവ്: പശ്ചിമേഷ്യ വീണ്ടും വീണ്ടും വലിയ യുദ്ധ ഭീതിയിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെതിരെ യുദ്ധാഹ്വാനവുമായി ഹിസ്ബുള്ള രംഗത്തെത്തിക്കഴിഞ്ഞു. ഇസ്രായേലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഒരു സൈനിക വാഹനം ഇവര്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരിക്കുകയാണ്.

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

ഇറാന്റെ പിന്തുണ ലഭിക്കുന്ന നാല് രാജ്യങ്ങളില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രത്യാക്രമണം ആണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ് ഹിസ്ബുള്ളയുടെ വാദം. എന്നാല്‍ ഈ വാദം ഇസ്രായേല്‍ നിഷേധിക്കുകയാണ്.

ഹിസ്ബുള്ളയുടെ ആക്രമണത്തിന് ഇസ്രായേല്‍ ശക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്. തെക്കന്‍ ലബനാനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് നേര്‍ക്ക് 100 ല്‍ അധികം ഷെല്ലുകളാണ് വര്‍ഷിച്ചത്. കാര്യങ്ങള്‍ വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ സംശയിക്കുന്നത്.

ഇസ്രായേല്‍ തുടങ്ങി

ഇസ്രായേല്‍ തുടങ്ങി

സിറിയ, ഇറാഖ്, ലബനാന്‍, ഇസ്രായേല്‍ എന്നിവടങ്ങളില്‍ ആയിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച നാല് രാഷ്ട്രങ്ങളിലും ഇറാന്റെ പിന്തുണ ലഭിക്കുന്ന മേഖലകള്‍ തന്നെ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാനെതിരെ ആണ് ഇസ്രായേല്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹിസ്ബുള്ള തിരിച്ചടിച്ചു

ഹിസ്ബുള്ള തിരിച്ചടിച്ചു

ലബനാനിലെ ഷിയ ഗ്രൂപ്പ് ആണ് ഹിസ്ബുള്ള. ഇറാന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്ന സംഘം. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആദ്യം രംഗത്ത് വന്നതും ഇവരായിരുന്നു. ഇസ്രായേലിന് കനത്ത മറുപടി നല്‍കും എന്ന് ആക്രമണത്തിന് ശേഷം ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ അവര്‍ ഇസ്രായേല്‍ അതിര്‍ത്തി ഗ്രാമമായ അവിഫിമ്മില്‍ ആണ് മിസൈല്‍ ആക്രണം നടത്തിയത്.

സാക്ഷികള്‍ പറയുന്നു

സാക്ഷികള്‍ പറയുന്നു

തങ്ങളുടെ സൈനികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ആദ്യം ഹിസ്ബുള്ള അവകാശപ്പെട്ടത്. പരിക്കുകള്‍ ഉണ്ടെന്നാണ് പിന്നീട് ഹമാസ് അനുകൂല ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി കണ്ടു എന്ന് മറ്റൊരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ അവകാശപ്പെടുന്നുണ്ട്.

ഇസ്രായേലിന്റെ തിരിച്ചടി

ഇസ്രായേലിന്റെ തിരിച്ചടി

അവിഫിമ്മില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തോട് അതി ശക്തമായാണ് ഇസ്രായേല്‍ പ്രതികരിച്ചത്. മറൗണ്‍ അല്‍ റാസ്, അയ്താറൗണ്‍, യാറൗണ്‍ എന്നീ ലബനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നൂറില്‍ അധികം ഷെല്ലുകള്‍ ആയിരുന്നു ഇസ്രായേല്‍ വര്‍ഷിച്ചത്. ഹെലികോപ്റ്റര്‍ ആക്രമണവും ഇസ്രായേല്‍ നടത്തി. രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരുന്നു ഇത്. എന്തായാലും ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഹ്ലാദപ്രകടനം

ആഹ്ലാദപ്രകടനം

ലബനനില്‍ നിന്ന് ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് അവരുടെ പലസ്തീന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധം എങ്ങനെ വേണം എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഹിസ്ബുള്ള നല്‍കിയിട്ടുള്ളത് എന്നായിരുന്നു പാലസ്തീന്‍ പോപ്പുലര്‍ റസിസ്റ്റന്‍സ് കമ്മീറ്റീസ് പ്രതികരിച്ചത്. ലബനാനിലെ പലസ്തീന്‍ ക്യാമ്പ് ആയ ബദാവിയില്‍ അഹ്ലാദ പ്രകടനങ്ങളും നടന്നു.

വലിയ വിലകൊടുക്കേണ്ടിവരും

വലിയ വിലകൊടുക്കേണ്ടിവരും

ലബനാനിന്റെ വ്യോമപരിധി ലംഘിച്ചുകൊണ്ടുള്ള നടപടികള്‍ ഇസ്രായേലിന്റെ പതിവ് പരിപാടിയാണ്. ഇതിനെതിരെ നേരത്തേയും ഹിസ്ബുള്ള പ്രതികരിച്ചിരുന്നു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ഇസ്രായേല്‍ വലിയ വിലകൊടുക്കേണ്ടി വരും എന്നാണ് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പ്രതികരിച്ചത്. ഇസ്രായേല്‍ ഡ്രോണുകളും ജെറ്റുകളും വ്യോമപരിധി ലംഘിക്കുന്നതിനെതിരെ ലബനാന്‍ പലതവണ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കിയിരുന്നു.

English summary
Hezbollah raises spectre of war with Israel in retaliatory cross-border attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X