കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവാളികളെ പിടിക്കാന്‍ ഡിഎന്‍എ ടെസ്റ്റ്, ഫലം 90 മിനിറ്റിനുള്ളില്‍

  • By Sruthi K M
Google Oneindia Malayalam News

കുറ്റവാളികളെ പിടികൂടാന്‍ പുതിയ യന്ത്രം വരുന്നു. ഇനി കള്ളന്‍മാരുടെ പണി അത്ര എളുപ്പമാവില്ല. ആളുകളുടെ ഡിഎന്‍എ പരിശോധിച്ചാണ് കുറ്റം ചെയ്‌തോ എന്ന് കണ്ടെത്താന്‍ പോകുന്നത്. റാപ്പിഡ് എച്ച്‌ഐടി എന്ന നാമത്തില്‍ എത്താന്‍ പോകുന്ന ഈ ഉപകരണം കള്ളന്‍മാരെ മണിചിത്രത്താഴ് കൊണ്ട് പൂട്ടും.

ഉപകരണത്തിന്റെ വലിപ്പം കണ്ടിട്ട് നിസ്സാരമാക്കി കളയണ്ട. 90 മിനുട്ടിനുള്ളിലാണ് ഈ യന്ത്രം കുറ്റവാളികളുടെ ഫലം പുറത്തു വിടുക. അമേരിക്കയിലാണ് ഇതാദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അമേരിക്കയിലെ അറിസോണ എന്ന സ്ഥലത്ത് നടന്ന കൊലപാതക കേസിനാണ് റാപ്പിഡ് എച്ച്‌ഐടി എന്ന യന്ത്രം വിജയകരമായി പരീക്ഷിച്ചത്. റാപ്പിഡ് എച്ച്‌ഐടി വരുന്നതോടെ വീട്ടു കാവല്‍ക്കാര്‍ക്കും ഇതൊരു ഭീഷണിയാകും. അമേരിക്കയില്‍ വീടുകളുടെ സംരക്ഷണത്തിനും ഈ യന്ത്രം ഉപയോഗിക്കുന്നുണ്ട്. ഇനി കാവല്‍ക്കാരെ വെച്ച് ഉടമസ്ഥ പണം കളയണ്ട. ഈ ഉപകരണം വാങ്ങി ഉപയോഗിച്ചാല്‍ മതി. പ്രതിരോധവകുപ്പുകളും ഈ യന്ത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

hitech

250,000 വിലവരുന്ന ഈ യന്ത്രം ചൈന, റഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. കാഴ്ചയില്‍ കടലാസ് പ്രിന്റര്‍ പോലെയിരിക്കുന്ന ഈ ഉപകരണം അനായാസമാണ് ഫലം നല്‍കുന്നത്. ഇത് ഉപയോഗിക്കുവാന്‍ പ്രത്യേക പരിശീലനം വേണ്ടഎന്നതാണ് മറ്റൊരു പ്രത്യേകത. കുറ്റവാളികളെ പരിശോധിക്കുവാന്‍ വെറും മൂന്ന് മിനിറ്റാണ് ഈ യന്ത്രം എടുക്കുക. ആവശ്യക്കാര്‍ കൂടുമ്പോള്‍ ഭാവിയില്‍ ഇതിന്റെ വില കുറയുവാന്‍ സാധ്യത ഉണ്ടെന്ന് ഇലക്ട്രോണിക് ഫ്രന്റ്റിര്‍ ഫൗണ്ടേഷന്‍ സീനിയര്‍ ഉദ്യോഗസ്ഥ ജെന്നിഫര്‍ ല്യഞ്ച് പറഞ്ഞു.

English summary
The hi tech is a DNA testing machine that can identify criminals within ninety minutes. US Arizona has become the first state to fully roll out the Rapid HIT machine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X