ഒളിക്യാമറവെച്ച് 3000പേരുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ മലയാളിക്ക് കടുത്ത ശിക്ഷ
ലണ്ടന്‍: ഒളിക്യാമറവെച്ച് നഗ്ന വീഡിയോ പകര്‍ത്തിയ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒളിക്യാമറവെച്ച് 3000പേരുടെ നഗ്ന ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. കോഫി ഷോപ്പുകളിലും ഓഫീസ് ഷവറുകളിലുമാണ് ഇയാള്‍ ഒളിക്യാമറ സ്ഥാപിക്കാറുള്ളത്. ലണ്ടന്‍ നഗരങ്ങളിലാണ് സംഭവം നടന്നത്.
മലയാളിയായ ജോര്‍ജ് തോമസ് എന്ന 38കാരനാണ് തടവുശിക്ഷ ലഭിച്ചത്. 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള നഗ്ന വീഡിയോയാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തിയത്. എന്നാല്‍, താനിങ്ങനൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്.

ഇംഗ്ലണ്ടിലെ ഡെപ്റ്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോര്‍ജ് തോമസ് പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ മാനേജരായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ഇയാള്‍ ഒളിക്യാമറ ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞത്.
വസ്ത്രം മാറുന്ന മുറികളിലും ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ച് ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് ഒളിക്യാമറ പിടിച്ചെടുക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രണ്ടു ക്യാമറകളും ഒട്ടേറെ ഹാര്‍ഡ് ഡ്രൈവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications