കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു; ഇറാന്‍ ആണവ ശാസ്ത്രഞ്ജനെ വെടിവച്ച് കൊലപ്പെടുത്തി, പിന്നില്‍ ഭീകരർ

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാനപ്പെട്ട ബുദ്ധി കേന്ദ്രമായ ശാസ്ത്രഞ്ജന്‍ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ വച്ച് മൊഹ്‌സെന്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കാറിന് നേരെ ബോംബെറിഞ്ഞ ആക്രമികള്‍ മൊഹ്‌സെനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഭീകരാക്രമണം എന്നാണ് സൂചന. കൊല്ലപ്പെട്ട വിവരം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

iran

കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഫക്രിസാദെയെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച്- ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായിരുന്നു ഫക്രിസാദെ.

കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് പിഴവുകള്‍, സംശയമുയര്‍ത്തി ഓക്‌സ്‌ഫോര്‍ഡിന്റെ പരീക്ഷണ ഫലങ്ങള്‍കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് പിഴവുകള്‍, സംശയമുയര്‍ത്തി ഓക്‌സ്‌ഫോര്‍ഡിന്റെ പരീക്ഷണ ഫലങ്ങള്‍

പ്രാദേശിക അധികാരികള്‍ ഫക്രിസാദെയുടെ മരണം മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു, കൂടാതെ നിരവധി ആക്രമണകാരികള്‍ കൊല്ലപ്പെട്ടുവെന്നും അറിയിച്ചു. ഫക്രിസാദ സഞ്ചരിച്ചിരുന്ന നിസാന്‍ കാറിന് ചുറ്റും വെടിയുണ്ടകള്‍ തുളച്ചുകയറിയത് കാണാം. കൂടാതെ റോഡില്‍ രക്തം വാര്‍ന്നൊലിക്കുന്നതിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഒരുങ്ങുന്നത് 200 ലേറെ കൊവിഡ് വാക്സിനുകള്‍; മുന്‍ പന്തിയിലുള്ളത് 3 എണ്ണം; വില 100 മുതല്‍ 2744 രൂപ വരെഒരുങ്ങുന്നത് 200 ലേറെ കൊവിഡ് വാക്സിനുകള്‍; മുന്‍ പന്തിയിലുള്ളത് 3 എണ്ണം; വില 100 മുതല്‍ 2744 രൂപ വരെ

ഫക്രിസാദെയുടെ അംഗരക്ഷകര്‍ക്കും വെടിയേറ്റിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാന്തമായിരുന്ന പശ്ചിമേശയ്ന്‍ രാഷ്ട്രീയത്തെ വീണ്ടും മോശം സ്ഥിതിയിലേക്ക് കൊണ്ടുപോകുന്ന ആക്രമണമാണിതെന്ന് പറയാം. ഫക്രിസാദയുടെ കൊലപാതകം ഏറ്റവും വലിയ മോശം പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ വ്യക്തമാക്കി.

ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതംബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതം

നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ് നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ്

English summary
High-ranking Iranian nuclear scientist Mohsen Fakhrizadeh shot dead by terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X