കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളിനകത്ത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ നിസ്‌ക്കരിക്കുന്നതിന് വിലക്ക്,സമാധാനന്തരീക്ഷം തകരുന്നെന്ന്..

മുസ്ലീം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ജര്‍മ്മനിയിലെ പല സ്‌കൂളുകളും മുന്‍പും തീരുമാനമെടുത്തിരുന്നു.

Google Oneindia Malayalam News

ബെര്‍ലിന്‍: സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ നിസ്‌ക്കരിക്കുന്നത് നിരോധിച്ച് ഉത്തരവ്. പശ്ചിമ ജര്‍മ്മനിയിലെ വാപ്പിറ്റല്‍ സിറ്റിയിലെ സ്‌കൂളിലാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനകത്ത് നിസ്‌ക്കരിക്കാന്‍ പാടില്ലെന്ന ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കിയിട്ടുണ്ട്.

ആരെങ്കിലും സ്‌കൂളിനകത്ത് നിസ്‌ക്കരിക്കുന്നതായി കണ്ടാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും, അവരുടെ വിവരങ്ങള്‍ മാനേജ്‌മെന്റിന് കൈമാറണമെന്നുമാണ് അദ്ധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏതാനും മാസങ്ങളായി സ്‌കൂള്‍ ബില്‍ഡിംഗില്‍ വെച്ച് നിസ്‌ക്കരിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്, ശുചിമുറികളില്‍ നിന്ന് അവര്‍ അംഗശുദ്ധി വരുത്തുന്നതും, നിസ്‌ക്കരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും സ്‌കൂളില്‍ കൊണ്ടുവരുന്നതും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളിനകത്ത് ഇതൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

muslim

മുസ്ലീം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ജര്‍മ്മനിയിലെ പല സ്‌കൂളുകളും മുന്‍പും തീരുമാനമെടുത്തിരുന്നു. 2011ല്‍ ബെര്‍ലിനിലെ ഒരു മുസ്ലീം വിദ്യാര്‍ത്ഥി ഈ വിലക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിയുടെ ആവശ്യം കോടതി തള്ളി. മുസ്ലീം വിദ്യാര്‍ത്ഥികള്‍ നിസ്‌ക്കരിക്കുന്നത് സ്‌കൂളിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് കോടതി ശരിവെയ്ക്കുകയായിരുന്നു.

English summary
German school bans Muslim students from praying within premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X