Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയുടെ ഗ്രേഡ് കുത്തനെ കൂടി; അന്വേഷണത്തില്‍ അധ്യാപികയുമായി ബന്ധം

ഓക്കലഹോമ: പഠനത്തില്‍ ശരാശരി മികവ് മാത്രം കാണിച്ചിരുന്ന വിദ്യാര്‍ഥിക്ക് പെട്ടെന്ന് ഒരു പരീക്ഷമുതല്‍ ഗ്രേഡ് കുത്തനെ കൂടിയകാര്യം അന്വേഷിച്ച സ്‌കൂള്‍ അധികൃതര്‍ ഞെട്ടി. കുട്ടിക്ക് ക്ലാസിലെ അധ്യാപികയുമായി ലൈംഗിക ബന്ധം. തന്റെ ഇംഗിതത്തിനു വഴങ്ങുന്നതിന് അധ്യാപിക നല്‍കിയതായിരുന്നു ഉയര്‍ന്ന ഗ്രേഡ് എന്നാണ് അധികൃതര്‍ കണ്ടെത്തിയത്.

അമേരിക്കയിലെ ഓക്കലഹോമയിലെ പ്രശസ്തമായ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപിക കെയ്‌ലിന്‍ തോംസണെ നേരത്തെ തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലും അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുകയാണ്.

men-women

ഇംഗ്ലീഷ് പരീക്ഷയില്‍ വളരെ പിറകിലുണ്ടായിരുന്ന വിദ്യാര്‍ഥി അവസാന സെമസ്റ്ററില്‍ 98 ശതമാനം മാര്‍ക്ക് നേടിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപികയുമായി നടത്തിയ ടെക്സ്റ്റ് മെസേജുകള്‍ കണ്ടെടുത്തു. ഇതോടെയാണ് ഇവരുടെ ബന്ധം പുറത്തായത്.

കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ക്രിസ്സി അണ്ടര്‍വുഡ് അധ്യാപികയ്‌ക്കെതിരായ ലൈംഗിക ആരോപണം ശരിവെക്കുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്നും രണ്ടുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി വിവരം ലഭിച്ചെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കുറ്റമാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+