ബഹറിന്‍ പോലീസിന് അത്യാധുനിക വാഹനങ്ങള്‍
മനാമ: അക്രമങ്ങള്‍ തടയാനും അക്രമകാരികളെ വിദഗ്ധമായി പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താനും വേണ്ടി മികച്ച അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വാഹനങ്ങള്‍ ബഹ്‌റിന്‍ പോലീസ് സേനയ്ക്ക് ഏതാനും ദിവസത്തിനകം ലഭ്യമാക്കുന്നു.
രാജ്യത്തെ സുരക്ഷാ ഏജന്‍സികളെ ആധുനിക വല്‍ക്കരിക്കണമെന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയുടെ ഉത്തരവിനെ തുടര്‍ന്ന് പട്രോളിംഗ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി പോലീസ് സേനയ്ക്ക് അത്യാധുനിക കാറുകളും മോട്ടോര്‍ സൈക്കിളുകളുമാണ് നല്‍കുന്നത്.

ലോകത്തെ മിക്ക രാജ്യങ്ങളും സുരക്ഷയ്ക്കു വേണ്ടി തങ്ങളുടെ പോലീസ് സേനയെ പരമാവധി പരിശീലനങ്ങള്‍ നല്‍കി രാജ്യ സുരക്ഷയ്ക്കു ഉപയോഗിക്കുന്നു. ലോകോത്തര മികവില്‍ ബഹ്‌റിന്‍ പോലീസിനെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ വാഹനങ്ങള്‍ ഏതാനും ദിവസത്തിനകം ബഹറിന്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കും.












Click it and Unblock the Notifications