കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ ദിവസം...1,83000 കോവിഡ് കേസുകള്‍, വിറച്ച് ലോകം രാജ്യങ്ങള്‍, ലോകാരോഗ്യ സംഘടന പറയുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: കോവിഡ് കേസുകളുടെ തിരിച്ചുവരവില്‍ വിറച്ച് ആഗോള രാജ്യങ്ങള്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24 മണിക്കൂറിനിടെ 1,83000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവളര്‍ച്ചയില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ബ്രസീലില്‍ കാര്യങ്ങള്‍ വിചാരിച്ചതിലും മുകളിലേക്ക് കുതിക്കുകയാണ്. 54771 കേസുകളാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തുടക്കത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കം പാലിക്കാതിരുന്നതാണ് ബ്രസീലിനെ വലിയ ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നത്.

1

ബ്രസീലില്‍ മാത്രമല്ല, അമേരിക്കയിലും ഇന്ത്യയിലും സ്ഥിതി രൂക്ഷമാണ്. യുഎസ്സില്‍ 36617 കേസുകളും ഇന്ത്യയില്‍ 15400 കേസുകളില്‍ അധികവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കേസുകള്‍ വര്‍ധിക്കുന്നതിന് പല കാരണങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നില്‍ കാണുന്നത്. പല രാജ്യങ്ങളിലും കോവിഡ് പരിശോധന വര്‍ധിച്ചതിലൂടെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ രോഗം കണ്ടെത്താന്‍ തുടങ്ങിയതാണ് ഇതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. രോഗവ്യാപനം നടക്കുന്നുണ്ടെന്നും ഇതിലൂടെ ഉറപ്പായിരിക്കുകയാണ്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ഇതുവരെ 8,70808 കേസുകളാണ് ആഗോള തലത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,61715 പേര്‍ ഇതുവരെ ലോകവ്യാപകമായി മരിച്ചു. നിത്യേന 4743 എന്ന തോതിലാണ് മരണനിരക്ക് ഉയരുന്നത്. മൂന്നില്‍ രണ്ട് ഭാഗം മരണങ്ങളും അമേരിക്കന്‍ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പെയിനില്‍ മൂന്ന് മാസത്തിന് ശേഷം ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിച്ചിരിക്കുകയാണ്. ലോക്ഡൗണും അവസാനിപ്പിട്ടുണ്ട്. രാജ്യത്ത് എവിടേക്ക് വേണമെങ്കിലും ജനങ്ങള്‍ക്ക് ഇനി സഞ്ചരിക്കാം. മാര്‍ച്ച് 14ന് ശേഷം ഇത് ആദ്യമായിട്ടാണ് ഇവര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി ലഭിക്കുന്നത്. അതേസമയം ബ്രിട്ടനില്‍ നിന്നും മറ്റ് 26 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാണ് സ്‌പെയിനില്‍. ഈ രാജ്യങ്ങളെല്ലാം വിസാ ഫ്രീ യാത്ര അനുവദിച്ചവരാണ്.

അതേസമയം യാത്ര അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്‌പെയിനില്‍ ഇത് വലിയ ആവേശത്തോടെ സ്വീകരിക്കപ്പെട്ടിട്ടില്ല. മാഡ്രിഡ്-ബരാജാസ് വിമാനത്താവളത്തില്‍ വെറും നാമമാത്രമായ യാത്രക്കാരാണ് ഉള്ളത്. ജനങ്ങള്‍ പരമാവധി സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് ആഹ്വാനം ചെയ്തു. കോവിഡ് തിരിച്ചുവരാമെന്നും, രണ്ടാം തരംഗമുണ്ടാവാമെന്നും സാഞ്ചെസ് പറഞ്ഞു. യുഎസ്സിലും നിയന്ത്രണങ്ങളുണ്ട്. 25 മില്യണ്‍ ആളുകളെ പരിശോധിച്ചെന്ന് ട്രംപ് പറഞ്ഞു. അതുകൊണ്ടാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. അതുകൊണ്ട് പരിശോധന മെല്ലെയാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇത് വലിയ വിവാദമായിട്ടുണ്ട്.

English summary
highest single days increase in coronavirus cases, brazil leading from front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X