കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെതിരായ ട്വീറ്റ് പാരയായി; ലോറിയലിന്റെ പരസ്യത്തില്‍ നിന്ന് ഹിജാബ് സുന്ദരി പിന്‍മാറി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ലോക പ്രശസ്ത സൗന്ദര്യവര്‍ധക ഉല്‍പന്ന നിര്‍മാതാക്കളായ പാരീസിലെ ലോറിയല്‍ കമ്പനിയുടെ ഹെയര്‍ കെയര്‍ ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ നിന്ന് ലണ്ടനിലെ ബ്യൂട്ടി ബ്ലോഗര്‍ അമീന ഖാന്‍ പിന്‍മാറി. ഇസ്രായേല്‍ ഗസയ്‌ക്കെതിരേ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് 2014ല്‍ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശമാണ് പാരയായത്. അമീന ഖാന്‍ ഇസ്രായേല്‍ വിരുദ്ധയാണെന്ന പ്രചാരണവുമായി വലതുപക്ഷ മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെയാണ് പിന്‍മാറ്റം.

നമ്മുടെ ഗാന്ധി അവിടെയും; സിറിയയിലെ അഹിംസാവാദിയെക്കുറിച്ചുള്ള 'ലിറ്റില്‍ ഗാന്ധി'ക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നമ്മുടെ ഗാന്ധി അവിടെയും; സിറിയയിലെ അഹിംസാവാദിയെക്കുറിച്ചുള്ള 'ലിറ്റില്‍ ഗാന്ധി'ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

ഹിജാബ് ധരിച്ച് ലോറിയലിന്റെ ഹെയര്‍ കെയര്‍ പരസ്യ കാംപയിന്റെ ഭാഗമാകുന്ന ആദ്യ മോഡലാണ് താനെന്ന് കഴിഞ്ഞ ദിവസം ന്യൂസ്ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ അമീന പറഞ്ഞിരുന്നു. കാംപയിനില്‍ പങ്കെടുക്കാനായതില്‍ തനിക്കുള്ള അതിയായ സന്തോഷവും അവര്‍ മറച്ചുവച്ചില്ല.

amina

എന്നാല്‍ വിവാദത്തെ തുടര്‍ന്ന് താന്‍ കാംപയിനില്‍ നിന്ന് പിന്‍മാറുകയാണ് തന്റെ ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ അവര്‍ പറഞ്ഞു. വളരെ വേദനയോടെയാണ് പരസ്യത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നത്. തന്റെ പരസ്യത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ അതിന് ഗുണകരമാവില്ലെന്ന് കണ്ടാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

amina3

അതേസമയം, ആരെയും വേദനിപ്പിക്കാനായിരുന്നില്ല തന്റെ ട്വീറ്റെന്നും അത് ആരെയെങ്കിലും പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. വൈവിധ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയെന്നതാണ് തന്റെ ആഗ്രഹം. ഞാന്‍ ആരോടും വിവേചനം കാണിക്കാറില്ല- അവര്‍ പറഞ്ഞു. അതേസമയം, അമീനയുടെ ഇസ്രായേല്‍ വിരുദ്ധ ട്വീറ്റുകളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ലോറിയല്‍ വക്താവ് പറഞ്ഞു. തന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക് മാപ്പുചോദിച്ച അവരുടെ നടപടിയെ പ്രകീര്‍ത്തിക്കുന്നതായും വക്താവ് പറഞ്ഞു. സഹിഷ്ണുതയും എല്ലാ വിഭാഗവും ജനങ്ങളോടുമുള്ള ആദരവുമാണ് ലോറിയലിന്റെ മുഖമുദ്ര. പരസ്യ കാംപയിനില്‍ നിന്ന് പിന്‍മാറാനുള്ള അവരുടെ തീരുമാനവുമായി യോജിക്കുന്നതായും വക്താവ് പറഞ്ഞു.
English summary
hijab model pulls out of campaign after backlash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X