• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യം

റിയാദ്; ചരിത്ര സ്മാരകങ്ങൾ പ്രോത്സിപ്പിക്കുന്നതിന്റെ ഭാഗ്യമായി പുരാതന പുരാവസ്തു കേന്ദ്രമായ ഹിജ്റ തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.2000 ത്തോളം വർഷം പഴക്കമുള്ള ഈ ചരിത്ര സ്മാരകം ഇത് ആദ്യമായാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.സൗദി അറേബ്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക കേന്ദ്രം കൂടിയാണ് ഹിജ്റ.

വടക്കൻ അറേബ്യയിലും തെക്കൻ ലെവാന്റിലും വസിച്ചിരുന്ന പുരാതന അറബ് ജനതയായ നബറ്റിയൻസാണ് ഈ സ്മാരകം നിർമ്മിച്ചത്. ജോർദാനിലെ പെട്ര നഗരത്തിനോട് സാമ്യമുള്ളതായിരുന്നു ഹിജറ.ബിസി നാലാം നൂറ്റാണ്ട് മുതൽ എ ഡി ഒന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് നെബാറ്റിയൻസ് മരുഭൂമിയിൽ ഈ വലിയ സാമ്രാജ്യം പടുത്തുയർത്തിയത്. ഈ സമയത്താണ് ട്രാജൻ ചക്രവർത്തി ഇവിടം കീഴടക്കുന്നതും നെബാറ്റിയൻസിനെ റോമൻ പ്രജകളാക്കുന്നതും.സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ച ഇവർ പിന്നീട് മരുഭൂമിയിൽ അത്ഭുതകരമായ ഒരു നാഗരികത കെട്ടിപ്പടുക്കുകയായിരുന്നു.

കാലങ്ങളോളം ചരിത്രത്തിൽ മറഞ്ഞ് കിടന്നിരുന്ന പെട്രെയെ പിന്നീട് വീണ്ടും കണ്ടെത്തുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. അതേസമയം ഹിജറയെ കുറിച്ചുള്ള വിവരങ്ങൾ അപ്പോഴും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ആ നഗരത്തിന്റേതായി ബാക്കിയുള്ളത് ശിലാഫലകങ്ങളും മറ്റ് അവശിഷ്ടങ്ങളുമാണ്.ഇവിടെയുള്ള

മൊത്തം 111 ശവകുടീരങ്ങളിൽ 90 ലധികം അലങ്കരിച്ചവയാണ്.ഇവയിൽ പലതിലും ആദ്യകാല അറബിക് ഭാഷയിലുള്ള ലിഖിതങ്ങൾ കാണാം. നബാറ്റിയൻസിന് മുമ്പുള്ള കാലഘട്ടത്തിലെ 50 ലിഖിതങ്ങളും ചില ഗുഹ ചിത്രങ്ങളും ഇവിടെ കാണാം

നബാറ്റിയൻസിന്സിന്റെ കാർഷിക മേഖലയിലെ സാങ്കേതിര പരിജ്ഞാനങ്ങൾ വെളിപ്പെടുത്തുന്നതാണ് ഇവിടെ കണ്ടെത്തപ്പെട്ട പാറക്കെട്ടിലെ കൃത്രിമ കിണറുകൾ. നഗരം തകർച്ചയിലായതു മുതൽ, .മധ്യകാലഘട്ടത്തിലടക്കം ഏകദേശം 2,000 വർഷത്തളോളം പ്രദേശം ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അറബ് വിപ്ലവ സമയത്ത് ഓട്ടോമാൻരെ നേതൃത്വത്തിൽ ഇവിടെ ഒരു കോട്ട പണിതിരുന്നു. ലോറൻസ് ഓഫ് അറേബ്യയുടെ സ്വാധീനവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു.

'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ

ത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽ

cmsvideo
  China claims India or other foreign countries are the origin of virus | Oneindia Malayalam

  രാഹുലിന് മുന്നില്‍ തോല്‍വി സമ്മതിച്ച് സീനിയേഴ്‌സ്, കോണ്‍ഗ്രസ് ടീം ഏറ്റെടുത്തു, ബാക്ക് റൂം മാനേജറില്ല

  തുറന്ന മനസോടെയാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കേണ്ടത്; അമിത് ഷായുടെ ചർച്ചാ വാഗ്ദാനം തള്ളി കർഷകർ

  English summary
  Hijra; Saudi Arabia prepares to open first UNESCO heritage site
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X