വീണ്ടും പ്രത്യക്ഷപ്പെട്ട് നിഗൂഢമായ ഏക ശില പാളി: ഇപ്രാവശ്യം പ്രത്യക്ഷപ്പെട്ടത് നെതര്‍ലന്‍സില്‍
ലണ്ടന്‍; വിചിത്രമായി പ്രത്യക്ഷപ്പെടുന്ന ശിലാപാളിയുടെ സീരിസ് തുടരുകയാണ്. ഇപ്രാവശ്യം നെതര്‍ലന്‍സിലാണ് ഏക ശിലാ പാളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ റൊമാനിയ,കാലിഫോര്‍ണിയ, ബ്രിട്ടന്‍ തുടങ്ങിയ ഇടങ്ങളില്‍ ദുരൂഹമായ വിചിത്ര ശിലാ പാളി പ്രത്യക്ഷപ്പെട്ടിരുന്നു.
ട്രക്കിങ്ങിനെത്തിയ ഒരു കൂട്ടം സഞ്ചാരികള്‍ ആണ് വടക്കന്‍ ഫ്രീസ് ലാന്‍ഡിലെ കികെന്‍ബെര്‍ഗിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെള്ളി നിറത്തിലുള്ള ശിലാ രൂപം കണ്ടതെന്നാണ് ഡച്ച് ഫോറസ്‌ട്രീ കമ്മിഷന്‍ പറയുന്നത്. എത്രനാളായി ശിലാ രൂപം ഇവിടെ കാണാന്‍ തുടങ്ങിയിട്ട് വ്യക്തതയില്ല. എങ്ങനെയാണ് ഈ ശിലാ രൂപം ഇവിടെയെത്തിതെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും നെതര്‍ലന്‍സ് പൊലീസ് പറഞ്ഞു.

എന്തായാലും നിഗൂഢ സദ്ധാന്തക്കാര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ഏകശിലാ പാളികളുടെ പ്രത്യക്ഷപ്പെടല്‍. കഴിഞ്ഞ ഇടക്കാണ് കാലിഫോര്‍ണിയയിലെ പൈന്‍മലമുകളില്‍ ഏകശില പ്രത്യക്ഷപ്പെട്ടത്. വെള്ളികൊണ്ട് നിര്‍മിച്ച പാളി 10 അടി ഉയരവും ഒന്നരയടി വിതിയുമാണ് ഉള്ളത്.
യുഎസിലെ യൂട്ടായില്‍ നവംബര്‍ 12നാണ് ആദ്യമായി ഏകശില പാളിപ്രത്യക്ഷപ്പെടുന്നത്. ലോകശ്രദ്ധ നേടിയ ഈ പാളി രണ്ടാഴ്‌ച്ചക്കുശേഷം 4 പേര്‍ ചേര്‍ന്ന് എടുത്ത് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തന്നെയാണോ ഇത് സ്ഥാപിച്ചതെന്ന് വ്യക്തതയില്ല.
Recommended Video
യൂട്ടോക്ക് ശേഷം യൂറോപ്യന്‍ രജ്യമായ റുമേനിയയിലെ നീംറ്റ് പര്‍വതമേഖലയില്‍ പ്രാചീനമായ ഒരു കോട്ടയ്‌ക്കു സമീപം മറ്റെരു ഏകശില പ്രത്യക്ഷപ്പെട്ടു. അതും പിന്നീട് അപ്രത്യക്ഷമായി.കലാകാരന്‍മാരുടെ സൃഷ്ടികളോ അല്ലെങ്കില്‍ 1968ല്‍ പുറത്തിറങ്ങിയ സ്‌പേസ് ഒഡീസി എന്ന ബോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം












Click it and Unblock the Notifications