കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും!! കാരണങ്ങളിതാ...

  • By Pratheeksha
Google Oneindia Malayalam News

ഫിലാല്‍ഡെല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റികിക് സ്ഥാനാര്‍ത്ഥിയായി മുന്‍ യുഎസ് വിദേശ കാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അന്തിമ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആണ് എതിര്‍സ്ഥാനാര്‍ത്ഥി.

ഫിലാല്‍ഡെല്‍ഫിയയിലെ ഫാര്‍ഗോ സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് കഴിഞ്ഞ ദിവസം ഹിലാരിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിലാരി തന്നെ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമെന്നതിനെ പ്രബലമാക്കുന്ന കാരണങ്ങളിതാണ്....

ഗോവയിലെ ബീച്ചുകള്‍ ഇനി മുതല്‍ സിസിടിവി നിരീക്ഷണത്തില്‍ഗോവയിലെ ബീച്ചുകള്‍ ഇനി മുതല്‍ സിസിടിവി നിരീക്ഷണത്തില്‍

ഹിലാരി ക്ലിന്റണ്‍

ഹിലാരി ക്ലിന്റണ്‍

അമേരിക്കയുടെ 240 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയായ ഹിലാരിയ്ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമെത്തിയിരുന്നു. ഒബാമയ്ക്കു കീഴില്‍ വിദേശ കാര്യ സെക്രട്ടറിയുമായിരുന്നു ഹിലാരി. 2008 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഹിലാരി മത്സരിച്ചിരുന്നെങ്കിലും ഒബാമയോട് പരാജയപ്പെടുകയായിരുന്നു.

രാജ്യത്ത് വനിതകള്‍ക്ക് വോട്ടവകാശം

രാജ്യത്ത് വനിതകള്‍ക്ക് വോട്ടവകാശം

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയിരുന്നത് 2383 പ്രതിനിധികളുടെ പിന്തുണയാണ്. സൗത്ത് ഡക്കോട്ടയിലെ 15 പ്രതിനിധികള്‍ കൂടി അനുകൂലമായതോടെയാണ് ഹിലാരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്ഥാനം ഉറപ്പിച്ചത്.

 ആദ്യ വനിതാ സെനറ്റര്‍

ആദ്യ വനിതാ സെനറ്റര്‍

ന്യൂയോര്‍ക്കില്‍ നിന്നുള്ള ആദ്യ വനിത സെനറ്ററായാണ് ഹിലാരിയുടെ തുടക്കം. 2000ത്തിലാണ് ഇവര്‍ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞടുക്കപ്പെടുന്നത്. പിന്നീട് 2006 ലും ഹിലാരി തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

ആരോഗ്യമേഖലയിലെ ഒട്ടേറെ പരിഷ്‌ക്കരണങ്ങള്‍ക്കാണ് ഹിലാരി നേതൃത്വം നല്‍കിയത്. കുട്ടികള്‍ക്കായുളള ഇന്‍ഷുറന്‍സ് പദ്ധതി, ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ അവര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. യുഎസ് വിദേശ കാര്യ രംഗത്തും ഹിലാരിയുടെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്തിരുന്നു

വനിതകളുടെ അവകാശം മനുഷ്യാവകാശമാണ്

വനിതകളുടെ അവകാശം മനുഷ്യാവകാശമാണ്

1995 ല്‍ ബീജിങ്ങില്‍ നടന്ന യുണൈറ്റഡ് നാഷന്‍സിന്റെ അന്തര്‍ദേശീയ വനിത സമ്മേളനത്തില്‍ പങ്കെടുത്ത ഹിലാരി സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ചു. ലോക രാഷ്ട്രങ്ങളെല്ലാം തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും മൗനത്തിലാണെന്നും ഹിലാരി ആരോപിച്ചു. പ്രവര്‍ത്തന മികവും ലക്ഷ്യബോധവുമാണ് തന്റെ വിജയത്തെ നയിക്കുന്നതെന്ന് ഹിലാരി തെളിയിച്ചു കഴിഞ്ഞതാണ്‌

English summary
Hilari clinton may elected as next us president ,here are the reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X