Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് വയസ്സുള്ള കുട്ടികള്‍ പോലും സെക്‌സ്റ്റിംഗ് നടത്തുന്നതായി പഠനം

ലണ്ടന്‍: യുകെയിലെ കുട്ടികള്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗീക സന്ദേശങ്ങളും ദൃശ്യങ്ങളും കൈമാറുന്നതായി റിപ്പോര്‍ട്ട്. അധ്യാപക സംഘടന നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1300 അധ്യാപകരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.

ഏഴ് വയസ്സുള്ള കുട്ടിയാണ് സെക്സ്റ്റിംഗ് നടത്തുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍വ്വെ നടത്താറുണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ക്രിസ് കീറ്റ്‌സ് പറഞ്ഞു.

Social Media

പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് സെക്സ്റ്റിംഗ് നടത്തുന്നവരില്‍ ഭൂരിപക്ഷം. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെന്ന് സര്‍വ്വെ ചെയ്ത സംഘടന എന്‍എസ്പിസിസിയുടെ വക്താവ് ചൂണ്ടികാട്ടി. സ്‌കൂളുകളില്‍ മികച്ച ലൈംഗീക വിദ്യാഭ്യാസം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വെവ നടത്തിയ 1300 അധ്യാപകരില്‍ മൂന്നില്‍ ഒന്ന് പേര്‍ക്കും പതിനൊന്ന് വയസുള്ള കുട്ടികള്‍ പോലും സെക്‌സ്റ്റിംഗ് നടത്തുന്നതിനെ കുറിച്ച് വ്യക്തമായി അറിയാം. ഇങ്ങനെ അശ്ലീല ദൃശ്യങ്ങള്‍ പങ്ക് വെക്കപ്പെടുന്നതിലൂടെ കുട്ടികള്‍ സെക്‌സ് റാക്കറ്റുകളുടെ വലയില്‍ കുടുങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+