കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

  • By Pratheeksha
Google Oneindia Malayalam News

ലോസാഞ്ചലസ്:അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവും. ആദ്യമായാണ് ഒരുവനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിനു വേണ്ട പിന്തുണ ഹിലാരി ക്ലിന്റണു ലഭിക്കുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്. നിലവില്‍ 2383 പ്രതിനിധികളുടെ പിന്തുണ അവര്‍ക്കു ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ പ്രസിഡന്റ് ക്ലിന്റണിന്റെ ഭാര്യയായ ഹിലാരി രാജ്യത്തെ പ്രഥമ വനിതയായും 2009 -13 കാലയളവില്‍ യു എസ് സ്‌റ്റേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നത് ഇതാദ്യമായാണ്. 2008 ല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുളള പോരാട്ടത്തില്‍ ഹിലാരി ഒബാമയോട് പരാജയപ്പെടുകയായിരുന്നു.

hllary-07

ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനു ശക്തമായ മത്സരവുമായി രാഷ്ട്രീയ നേതാവായ ബെര്‍ണി സാന്‍ഡേഴ്‌സും രംഗത്തുണ്ട്. സാന്‍ഡേഴ്‌സിന് ഇതുവരെ 1569 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ ഡ്രംപിനെ ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞു.

English summary
Hillary Clinton made history Monday as she became the first woman to win a major party’s presidential nomination, ending a grueling primary that suggested that her return to the White House will be anything but easy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X