കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ആദ്യ 'പെണ്‍ പ്രസിഡന്റ്' ആകാന്‍ ഹിലരി ക്ലിന്റണ്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യക്ക് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായിരുന്നു, വനിത പ്രസിഡന്റും. ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയ്ക്ക് ഇതുവരെ അങ്ങനെ ഒരു വനിതാ രാഷ്ട്ര നേതാവ് ഉണ്ടായിട്ടുണ്ടോ... ഇല്ലെന്നാണ് ഉത്തരം.

എന്നാല്‍ ചരിത്രം ഇത്തവണ വഴി മാറുമോ... ഹിലരി ക്ലിന്റണ്‍ അമേരിക്കയുടെ ആദ്യ വിനത പ്രസിഡന്റ് ആകുമോ...? എന്തായാലും ഹിലരി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമ ഹിലരിക്കുള്ള പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്നാല്‍ അത്ര പെട്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഹിലരിയ്ക്ക് കഴിയുമോ... ഇതാദ്യമായാണോ ഹിലരി ഈ ദൗത്യവുമായിറങ്ങുന്നത്... കാണാം...

ഹിലരി ക്ലിന്റണ്‍

ഹിലരി ക്ലിന്റണ്‍

68 വയസ്സുണ്ട് ഹിലരി ക്ലിന്റണ്. അഭിഭാഷക, രാഷ്ട്രീയക്കാരി, ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം... സര്‍വ്വോപരി മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ.

ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി

ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി

ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത് ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകളാണ്. ഹിലരി ഡെമോക്രാറ്റുകളുടെ നേതാവാണ്.

ആദ്യമല്ല മത്സരം

ആദ്യമല്ല മത്സരം

ഹിലരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത് ആദ്യമായിട്ടല്ല. 2008 ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒബാമയ്‌ക്കെതിരെ ആയിരുന്നു മത്സരിച്ചത്.

തോറ്റ മത്സരം

തോറ്റ മത്സരം

പ്രൈമറി തിരഞ്ഞെടുപ്പില്‍ ഒബാമയെ വെട്ടിക്കാന്‍ ഹിലരിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ നല്ല മത്സരം കാഴ്ചവച്ചു.

പ്രഥമ വനിത

പ്രഥമ വനിത

ബില്‍ ക്ലിന്റണ്‍ പ്രസിഡന്റ് ആയപ്പോള്‍ സ്വാഭാവികമായും ഹിലരി അമേരിക്കയുടെ പ്രഥമ വനിതയായി. 1993 മുതല്‍ 2001 വരെയുള്ള കാലത്തായിരുന്നു ഇത്.

ഒരു റെക്കോര്‍ഡ് ഉണ്ട്

ഒരു റെക്കോര്‍ഡ് ഉണ്ട്

പ്രഥമ വനിതയായിരിക്കുമ്പോള്‍ തന്നെയാണ് അമേരിക്കന്‍ സെനറ്റിലേക്ക് ഹിലരി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് ഒരു ചരിത്ര സംഭവം ആയിരുന്നു.

സ്റ്റേറ്റ് സെക്രട്ടറി

സ്റ്റേറ്റ് സെക്രട്ടറി

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയെ പിന്തള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ഒബാമ രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ഹിലരിയെ സ്‌റ്റേറ്റ് സെക്രട്ടറിയാക്കി. 2008 മുതല്‍ 2013 വരെ ഹിലരി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിആയിരുന്നു.

ഇത്തവണ കരുതിക്കൂട്ടി

ഇത്തവണ കരുതിക്കൂട്ടി

ഒരിക്കല്‍ തോറ്റെങ്കിലും പിന്‍മാറാന്‍ ഹിലരി തയ്യാറല്ല.ഇത്തവണ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഹിലരി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

റണ്ണിംഗ് ഫോര്‍ പ്രസിഡന്റ്

റണ്ണിംഗ് ഫോര്‍ പ്രസിഡന്റ്

ഐ ആം റണ്ണിംഗ് ഫോര്‍ പ്രസിഡന്റ് എന്നാണ് രണ്ട് മിനിട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ഹിലരി പറയുന്നത്. ഈ യാത്രയില്‍ എല്ലാവരും തനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവക്കുന്നു.

പ്രൈമറിയില്‍ ജയിക്കണം... അല്ലെങ്കില്‍

പ്രൈമറിയില്‍ ജയിക്കണം... അല്ലെങ്കില്‍

ഡെമോക്രാറ്റിക് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രൈമറിയില്‍ ജയിച്ചാലെ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റൂ. അല്ലെങ്കില്‍ 2008ലെ അനുഭവം ഉണ്ടാകും.

English summary
'I'm running for President': Hillary Clinton launches campaign for 2016 Democrat nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X