കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെതിരെ തിരിഞ്ഞ് ഹിലരി ക്ലിന്‍റണ്‍: യുദ്ധം ക്ഷണിച്ചുവരുത്തുന്നു! ഇറാനോടുള്ള നീക്കത്തിലും!!

സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ ഹിലരി രംഗത്തെത്തിയത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയയോടുള്ള യുഎസ് പ്രസിഡ‍ന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമീപനത്തെ വിമര്‍ശിച്ച് ഹിലരി ക്ലിന്‍റണ്‍. ഉത്തരകൊറിയയുമായുള്ള ട്രംപിന്‍റെ വാക്പോര് യുദ്ധം വിളിച്ചുവരുത്തുമെന്ന് ഹിലരി ക്ലിന്‍റണ്‍ ആരോപിച്ചു. ഞായറാഴ്ച സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ ഹിലരി രംഗത്തെത്തിയത്. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്‍റെ നീക്കത്തെയും ഹിലരി രൂക്ഷമായി വിമര്‍ശിച്ചു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുന്നത് അത്യന്തം അപകടകരമാണെന്നാണ് റിപ്പബ്ലിക് നേതാവ് ഹിലരി നല്‍കുന്ന മുന്നറിയിപ്പ്. ഇറാനുള്‍പ്പെടെ ആറ് രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. 2015 ഇറാനുമായുള്ള കരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നാണ് ട്രംപ് ഇറാനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം.

വിശ്വാസ്യത ഇല്ലാതാക്കും

വിശ്വാസ്യത ഇല്ലാതാക്കും

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുന്നത് അത്യന്തം അപകടരമാണെന്ന് ചൂണ്ടിക്കാണിച്ച ഹിലരി ക്ലിന്‍റണ്‍ ലോകരാജ്യങ്ങള്‍ക്ക് അമേരിക്കയ്ക്കുമേലുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കരാര്‍ പ്രകാരം ഇറാന്‍ മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തില്‍ ട്രംപിന്‍റെ നീക്കം വിഡ്ഢിത്തമായാണ് വിലയിരുത്തുകയെന്നും ഹിലരി പറഞ്ഞു.

 യുദ്ധം ക്ഷണിച്ചു വരുത്തും

യുദ്ധം ക്ഷണിച്ചു വരുത്തും

ഉത്തരകൊറിയയെ യുഎസ് നേരിടുന്ന നേരിടുന്ന രീതിയെ വിമര്‍ശിച്ച ഹിലരി ക്ലിന്‍റണ്‍ യുദ്ധം ക്ഷണിച്ചു വരുത്തുന്ന വാക്കുകളാണ് ഉത്തരകൊറിയയെ നേരിടാന്‍ ട്രംപ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

പ്രശ്ന പരിഹാരം എങ്ങനെ

പ്രശ്ന പരിഹാരം എങ്ങനെ

ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ കൊണ്ട് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഭരിതമാകുന്ന സാഹചര്യത്തില്‍ കൊറിയയുമായി നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ഹിലരി ക്ലിന്‍റണ്‍ നിര്‍ദേശിക്കുന്നു. യുഎസിന്‍റെ നീക്കം അമേരിക്കയുടെ സഖ്യകക്ഷികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ ഹിലരി ക്ലിന്‍റന്‍റെ പ്രസ്താവനകളോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന് പിന്തുണയില്ല

ട്രംപിന് പിന്തുണയില്ല

ഇറാനുമായുള്ള ആണ​വകരാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ള ട്രംപിന് ഭരണകൂടത്തിനുള്ളില്‍ നിന്നോ രാജ്യാന്തര തലത്തിലോ യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. യുഎസ് ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ള ഏറ്റവും മോശവും ഏകപക്ഷീയവുമായ കരാറാണ് ഒബാമ പ്രസിഡന്‍റായിരിക്കെ ഒപ്പുവച്ചിട്ടുള്ളതെന്നാണ് ട്രംപിന്‍റെ ആരോപണം.

 ട്രംപ് ഒറ്റപ്പെടും!

ട്രംപ് ഒറ്റപ്പെടും!

അമേരിക്ക നിലപാട് എന്തായാലും കരാറില്‍ നിന്ന് പിന്മാറില്ലെന്നാണ് ആണകരാറിലെ മറ്റ് കക്ഷികളായ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട്. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധനങ്ങള്‍ 2015ല്‍ നീക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ വിപണിയാണ് ഇറാനില്‍ തുറന്നുകിട്ടിയത്.

 നയം മാറ്റേണ്ടത് ഇറാനോ

നയം മാറ്റേണ്ടത് ഇറാനോ

അമേരിക്കയുമായി ആണവകരാറില്‍ ഒപ്പുവച്ച ഇറാന്‍ നയം മാറ്റണമെന്നാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ കൃത്യമായി പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നാണ് ആണവപരിശോധകരുടെ സാക്ഷ്യപ്പെടുത്തല്‍. അമേരിക്ക ഒഴികെയുള്ള മറ്റ് കക്ഷികള്‍ക്കും ഇറാന്‍റെ നയങ്ങളില്‍ പരാതിയില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കരാര്‍ ഉപേക്ഷിക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടുള്ള എതിര്‍പ്പ് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

trump-hillary
English summary
Hillary Clinton has denounced Donald Trump’s bellicose language toward North Korea, believing his verbal aggression has rattled American allies and will set off a nuclear arms race in the region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X