ഹിലരി തോറ്റതല്ല, തോല്‍പ്പിച്ചതാണ്, ബില്‍ ക്ലിന്റണ് എല്ലാം അറിയാം
റഷ്യയും എഫ്ബിഐയും മാത്രമല്ല ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ പിന്നില്‍ കളിച്ചത്, ദേഷ്യം പിടിച്ച വെള്ളക്കാര്‍ കൂടിയാണെന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത് ആരാണെന്ന് ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണ് ഒടുവില്‍ ബോധ്യമായി. റഷ്യക്കാരും എഫ്ബിഐയുമൊക്കെ പരാജയത്തിന് കാരണമായിട്ടുണ്ടെങ്കിലും പ്രധാനമായി ഹിലരിക്കെതിരേ കളിച്ചത് ആരെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദേഷ്യം പിടിച്ച വെള്ളക്കാരാണ് ഹിലരിക്കെതിരേ കാര്യമായും കളിച്ചതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ആഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന റെക്കോര്‍ഡ് റിവ്യുവിനോട് ബില്‍ ക്ലിന്റണ്‍ പറഞ്ഞു.

പ്രസിഡന്റായി തിരഞ്ഞെടുത്ത ഡൊണാള്‍ഡ് ട്രംപിന് കാര്യമായി ഒന്നും അറിയില്ല. വെള്ളക്കാരാണ് അദ്ദേഹത്തെ ജയിപ്പിച്ചത്. കൂടാതെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെയും ഹലരിയെ തോല്‍പ്പിക്കാന്‍ കളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് നടന്ന കാര്യങ്ങള്‍ താന്‍ മറന്നിട്ടില്ല. ഹിലരിക്കെതിരായ ഇമെയില്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ എഫ്ബിഐ നടത്തിയത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. റഷ്യക്കാരും ഹിലരിക്കെതിരേ കരുക്കള്‍ നീക്കി. റഷ്യന്‍ നേതാക്കള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടുകളും ക്ലിന്റ്ണ്‍ സൂചിപ്പിച്ചു.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെ കംപ്യുട്ടര്‍ ശൃംഖല റഷ്യക്ക് വേണ്ടിയാണ് ഹാക്കര്‍മാര്‍ തകര്‍ത്തത്. ഹിലരിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജോണ്‍ പൊടസ്റ്റയുടെ സ്വകാര്യ ഇമെയില്‍ അകൗണ്ടുകളും ഹാക്ക് ചെയ്തു. എന്താണ് നടന്നതെന്ന് ഇതില്‍ നിന്നെല്ലാം ബോധ്യമാണ്. ട്രംപ് ജയം തൂത്തുവാരി എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. 370 ഇലക്ട്രല്‍ വോട്ട് നേടി ജയിച്ച ഞാനാണ് തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയതിന് തെളിവ്-1992ലെ ജയം സൂചിപ്പിച്ച് ബില്‍ ക്ലിന്റണ്‍ പറഞ്ഞു.












Click it and Unblock the Notifications