കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂപടത്തിലൂടെ അതിർത്തി കയ്യേറി ചൈന!!!!തര്‍ക്ക പ്രദേശം തങ്ങളുടേത് !!!

തര്‍ക്ക പ്രദേശം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിച്ചു കൊണ്ടുള്ള ഭൂപടം ചൈന പുറത്ത് വിട്ടത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ കടന്നാക്രമിച്ച് ചൈന വീണ്ടും രംഗത്ത്. ഇന്ത്യ വീണ്ടും അതിക്രമിച്ചു കയറിയെന്ന വാദം ഉയർത്തിപിടിക്കാനുള്ള ശ്രമമാണ് ചൈനയുടേത്. ഇതിന്റെ ഭാഗമായി തർക്ക ഭൂമിയായ ഇന്ത്യ -ഭൂട്ടാൻ- ചൈന അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഇന്ത്യ അതിക്രമിച്ചു കയറി എന്ന് ആരോപിക്കുന്ന ഭൂപടം ചൈന പുറത്തു വിട്ടിട്ടുണ്ട്

രാഷ്ടീയ പ്രവർത്തനമെന്നാൽ ജനസേവനം !!! അതു കഴിഞ്ഞാൽ ഗോരഖ്പൂരിലേക്ക് മടങ്ങുമെന്നു യോഗിരാഷ്ടീയ പ്രവർത്തനമെന്നാൽ ജനസേവനം !!! അതു കഴിഞ്ഞാൽ ഗോരഖ്പൂരിലേക്ക് മടങ്ങുമെന്നു യോഗി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് കാവ്യ മാധവന്റെ കട? ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് കാവ്യ മാധവന്റെ കട? ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍

എന്നാൽ ഇന്ത്യയും ഭൂട്ടാനും തർക്ക പ്രദേശത്തെ ഭൂട്ടന്റെ ഭാഗമായുള്ള സ്ഥലമായാണ് കാണുന്നത്. എന്നാൽ തർക്ക പ്രദേശം തങ്ങളുടേത് മാത്രമാണെന്നു സ്ഥാപിച്ചു കൊണ്ടുള്ള ഭൂപടമാണ് വെള്ളിയാഴ്ച ചൈന പുറത്തു വിട്ടിരിക്കുന്നത്.ചൈനയും ഭൂട്ടാനും രേഖപ്പെടുത്തിയ അതിർത്തിയിൽ നിന്നും പടിഞ്ഞാറോട്ട് കയ്യേറിയാണ് ചൈന അതിർത്തി നിർണ്ണയിച്ചിരിക്കുന്നത്.

china

ഡോങ് ലങ് മേഖലയിലേക്ക് കടന്നു ചെല്ലുന്നതിനായി ചൈന റോഡ് പണി ആരംഭിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് ഭൂട്ടാൻ രംഗത്തെത്തിരുന്നു. എന്നാൽ റോഡ് പണി നിയമാനുസൃതമായാണ് നടത്തുന്നതെന്ന് ചൈന അവകാശപ്പെട്ടിരുന്നു.കൂടാതെ ഭൂട്ടാനുമായോ ഇന്ത്യയുമായോ ബന്ധനമില്ലാത്ത ഭൂമിയിലാണ് റോഡി പണിയുന്നത്. ഇതിൽ ഒരു രാജ്യത്തിനു ഇടപെടാൻ അവകാശമില്ലെന്നും ചൈന അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഭൂപടവുമായി ചൈന രംഗത്തെത്തിയത്. മൂന്നുരാജ്യങ്ങള്‍ക്കുമിടയ്ക്ക് 'കോഴിക്കഴുത്ത്' എന്ന് വിളിക്കപ്പെടുന്ന ഭാഗത്താണ് ഡോങ് ലങ്.

English summary
Stepping up its claims that India had "trespassed", China has now released a map showing the site of the stand-off as well as China's territorial claims at the India-China-Bhutan trijunction that are in conflict with India's and Bhutan's claims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X