ഹിൻഡൻബർഗ് റിസർച്ച് അടച്ച് പൂട്ടുന്നു; പ്രഖ്യാപിച്ച് സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ; തടിയൂരുകയാണോ?
ഡൽഹി: വിവാദ റിസേർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അടച്ച് പൂട്ടുന്നു. കമ്പനി അടച്ചുപൂട്ടുന്നതായി സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ പറഞ്ഞു. പ്രത്യേക കാര്യമുണ്ടയതിനാലോ ഭീഷണി മൂലമോ, വ്യക്തിപരമായ പ്രശ്നം കാരണമോ ഒന്നുംകൊണ്ടല്ല ഈ തീരുമാനം എന്നാണ് ആൻഡേഴ്സൺ പറയുന്നത്.
എന്നാൽ യു എസ് റെഗുലേറ്ററി മേൽനോട്ടത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ നീക്കം എന്നാണ് ചില നിരീക്ഷകർ പറയുന്നത്. വരാനിരിക്കുന്ന ഭരണകൂടത്തിന്റെ അന്വേഷണങ്ങളിൽ നിന്ന് തടിയൂരാനാണോ ഈ നീക്കമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിക്കോള കോർപ്പറേഷൻ, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെ ലക്ഷ്യമിട്ട് ആരോപണം ഉയർത്തി കുപ്രസദ്ധി നേടിയ വിവാദ സ്ഥാനമാണ് ഹിൻഡൻബർഗ്. ഹിൻഡൻബർഗിന്റെ എല്ലാ ആരോപണങ്ങളും അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും ഉടനടി നിഷേധിച്ചിരുന്നു.

ഓർഗൈനസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് പോലെ ഹിൻഡൻബർഗ് റിസർച്ചും ചില ജിയോ പൊളിടിക്കൽ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സോറോസിന്റെ പിന്തുണയുള്ള ഒരു ഡീപ് സ്റ്റേറ്റ് ടൂളായി പ്രവർത്തിക്കുന്നുവെന്ന് നിരവധി വിശകലന വിദഗ്ധരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരും പറഞ്ഞിരുന്നു.
ഈ സ്ഥാപനങ്ങൾ സ്വതന്ത്ര അന്വേഷണങ്ങളുടെ മറവിൽ, ലക്ഷ്യമിടുന്ന വിദേശ സമ്പദ് വ്യവസ്ഥകളിൽ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാൻ ബൈഡൻ ഭരണകൂടം തന്ത്രപരമായി പ്രയോജനപ്പെടുത്തിയതാണെന്നും അഭിപ്രായമുണ്ട്. ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകൾ പലപ്പോഴും പെട്ടെന്നുള്ളതും വിപണകളെ ബാധിക്കുന്നതുമായിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ജിയോപൊളിറ്റിക്കൽ ബന്ധമുള്ള രാജ്യങ്ങളും സാമ്പത്തിക നില കുറയ്ക്കുകയും ചെയ്തു.
ഉദാഹരണത്തിന് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള സ്ഥാപനത്തിന്റെ റിപ്പോർട്ട് ദക്ഷിണേഷ്യയിലെ ഉയർന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കത്തിന് കാരണമായി. ഇത് ഇന്ത്യയിലെ പ്രമുഖ കമ്പിനികളിലൊന്നിന്ന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിട്ട സമയം യാദൃശ്ചികമാണോ അതോ പ്രത്യേക സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള ഏകോപിത തന്ത്രത്തിന്റെ ഭാഗമാണോ എന്ന ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഗ്ലോബൽ സൗത്തിലെ പ്രധാനിയായ ഇന്ത്യ, അതിന്റെ സ്വാധീനം ആഗോളതലത്തില്ഡ വ്യാപിപ്പിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് ഈ വെളിപ്പെടുത്തൽ വന്നത്.
യു എസ് ഭരണത്തിൽ വരാനിരിക്കുന്ന മാറ്റത്തോടെ നേരിട്ടോ അല്ലാതെയോ വിനാശകരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്ക് അന്വേഷണങ്ങൾ നേരിടേണ്ടി വരുമെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ ട്രംപ് ഭരണകൂടം കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുൻകൂട്ടി അടച്ചുപൂട്ടുന്നതിലൂടെ നിയമപരമായുള്ള പ്രത്യാഘാതങ്ങളിൽ നിന്ന് തന്നെയും ബന്ധപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ശ്രമമാണ് ഹിൻഡൻബർഗ് നടത്തുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. സ്ഥാനം അടച്ചുപൂട്ടുന്നത് അതിന്റെ പ്രവർത്തന മാതൃക, ഫണ്ടിംഗ് സ്രോതസ്സുകൾ തുടങ്ങിയവയെക്കുറിച്ച് വർദ്ധിച്ചുവരുന്ന സൂക്ഷമ പരിശോധനയെ വ്യാപിപ്പിക്കാൻ സഹായിക്കുെമന്ന് നിരീക്ഷകർ പറയുന്നു.
ഹിൻഡൻബർഗിന്റെ പ്രവർത്തനങ്ങൾ ഒരു വശത്ത് പ്രശംസിക്കപ്പെടുമ്പോൾ തന്നെ ഷോർട്ട് സെല്ലിംഗ് ഉൾപ്പെടെ അതിന്റെ തന്ത്രങ്ങൾ വിപണയിൽ ഉണ്ടാക്കുന്ന ചാഞ്ചട്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും വിമർശിക്കപ്പെട്ടു, പ്രത്യേകിച്ച് വളർന്നുവരുന്ന വിപണികളിൽ. അതിന്റെ അഫിലിയേഷനെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഹിൻഡൻബർഗ് അടച്ചുപൂട്ടുന്ന വാർത്തകൾ വന്നതിന് പിന്നാലെ പുതിയ ഭരണത്തിന് കീഴിൽ വെല്ലുവിളികൾ നേരിടാൻ സാധ്യതയുള്ള സമാന സ്ഥാപനങ്ങളിലേക്ക് ആഗോള വിപണയുടെ ശ്രദ്ധ. ഹിൻഡൻബർഗിന്റെ അടച്ചുപൂട്ടൽ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വിവാദപരമാടയ സ്ഥാപനങ്ങളിൽ ഒന്നിന്റെ അവസാനമാണ് അടയാളപ്പെടുത്തുന്നത്.












Click it and Unblock the Notifications