ക്ഷേത്രം ആക്രമിച്ച് അസഭ്യം എഴുതിവെച്ചു
വാഷിംഗ്ടണ്‍: ക്ഷേത്രം ആക്രമിച്ചശേഷം മതിലില്‍ ഭീഷണിസന്ദേശങ്ങള്‍ എഴുതിവെച്ചതായി പരാതി. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. ശിവരാത്രി ആഘോഷിക്കാനൊരുങ്ങവേ ക്ഷേത്രം ആക്രമിക്കപ്പെട്ടത് വിശ്വാസികളില്‍ ഞെട്ടലുണ്ടാക്കി. ക്ഷേത്രം ആക്രമിച്ചവര്‍ക്കെതിരെ അധികാരികള്‍ അന്വേഷണം ആരംഭിച്ചു.
സീറ്റില്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തുള്ള ഹിന്ദു ക്ഷേത്രമാണ് അജ്ഞാതരുടെ ആക്രമണത്തിന് ഇരയായത്. വടക്കു പടിഞ്ഞാറന്‍ പ്രദേശത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മതവിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റമായിട്ടാണ് സംഭവം വിലയിരുത്തപ്പെടുന്നത്. സ്‌നോഹോമിഷ് കൗണ്ടി ഷെരീഫാണ് അന്വേഷണം നടത്തുന്നത്.

ക്ഷേത്രത്തിനകത്ത് ഗെറ്റ് ഔട്ട് എന്നെഴുതി വെച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല എന്ന് വാഷിംഗ്ടണിലെ ഹിന്ദു ടെംപിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സമിതി ചെയര്‍മാന്‍ നിത്യ നിരഞ്ജന്‍ പറഞ്ഞു. കുടിയേറ്റക്കാരുടെ രാജ്യമാണ് ഇത്. ആരോടാണ് നിങ്ങള്‍ ഇറങ്ങിപ്പോകാന്‍ പറയുന്നത്. കൗണ്ടിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ക്ഷേത്രം സംഭവിച്ചു.
ഇതിന് മുമ്പും ഈ ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മഹാശിവരാത്രി ആഘോഷത്തിന് തൊട്ടുമുമ്പായി ഇത്തരം ഒരാക്രമണമുണ്ടായതില്‍ വിശ്വാസികള്‍ ഞെട്ടലിലാണ്. പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.


Click it and Unblock the Notifications