കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചു;വീടുകള്‍ക്ക് നേരെയും ആക്രമണം, ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍!

ഇസ്ലാം മതത്തെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ചായിരുന്നു ആക്രമണം

  • By Sandra
Google Oneindia Malayalam News

ധാക്ക: വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പോസ്റ്റിന്റെ പേരിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തു. ഇസ്ലാം മതത്തെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ചാണ് 15 ക്ഷേത്രങ്ങളും നൂറിലധികം വീടുകളും ജനക്കൂട്ടം തകര്‍ത്തത്. ക്രമസമാധാന നില പുനഃസ്ഥാപിച്ചെങ്കിലും അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്‌

രാജ്യത്തെ ന്യൂനപക്ഷത്തില്‍പ്പെട്ട ബ്ലോഗര്‍മാര്‍, എഴുത്തുകാര്‍, പ്രസാധകര്‍ എന്നിവരെ ഇസ്ലാമിക് പോരാളികള്‍ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള ആക്രമണം. ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ബരിയ ജില്ലയിലെ ഹിന്ദുമതവിശ്വാസികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

മുസ്ലിം വിരുദ്ധം പോസ്റ്റ്

മുസ്ലിം വിരുദ്ധം പോസ്റ്റ്

ഫേസ്ബുക്കില്‍ മക്കയിലെ വിശുദ്ധ മസ്ജിദുല്‍ ഹറമിനെ അവഹേളിക്കുന്ന പോസ്റ്റ് ഇട്ടെന്നാരോപിച്ചാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണകാരികള്‍ ആയുധങ്ങളുമായി തിരിഞ്ഞത്. ഹെഫജാത് ഇ ഇസ്ലാം, അഹലെ സുന്നത്ത് എന്നീ സംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നില്‍. പ്രതിഷേധ റാലികളും നസീര്‍ നഗറില്‍ അരങ്ങേറി, പോസ്റ്റിട്ടയാളെ വധശിക്ഷയ്ക്ക് വിധിക്കണമെന്നായിരുന്നു ആക്രമണകാരികളുടെ ആവശ്യം.

ക്ഷേത്രങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചു

ക്ഷേത്രങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചു

നാസീര്‍ നഗറിലെ 15 ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് നാസിര്‍നഗര്‍ പൂജാ കമ്മറ്റി ജനറല്‍ സെക്രട്ടറിയുടെ ആരോപണം. എന്നാല്‍ അഞ്ച് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതായാണ് ബ്രഹ്മാന്‍ബാരിയ എസ്പി മിസാനൂര്‍ റഹ്മാന്‍ പറയുന്നത്.

പൊലീസ് കേസെടുത്തു

പൊലീസ് കേസെടുത്തു

മത്സ്യ തൊഴിലാളിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ആക്രമണം പെട്ടെന്ന് ആളിപ്പടര്‍ന്നതോടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണ കാരികള്‍ 200 ഓളം വീടുകള്‍ തകര്‍ക്കുകയും എട്ടോളം കടകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

ഫേസ്ബുക്കില്‍ മസ്ജിദുല്‍ ഹറമിനെ അപമാനിച്ച് പോസ്റ്റിട്ട 30കാരനെയും സംഘര്‍ഷത്തെ തുടര്‍ന്ന് എട്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു.

ന്യൂനപക്ഷങ്ങള്‍ ഇരകള്‍

ന്യൂനപക്ഷങ്ങള്‍ ഇരകള്‍

ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു മതവിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെക്കുലര്‍ ബ്ലോഗര്‍മാര്‍, എഴുത്തുകാര്‍, പ്രസാധകര്‍, വിദേശികള്‍ എന്നിങ്ങനെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ ഇസ്ലാമിക പോരാളികളുടെ അക്രമത്തിനിരയാവുന്നുണ്ട്.

English summary
Hindu temples and houses vandalised over controversial facebook post. Police arrested the man who made anti islamic post on facebook, and eight others also arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X