കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?

16ാം വയസില്‍ വിവാഹം കഴിഞ്ഞു. അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു കൃഷ്ണ കുമാരി.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രധാന ചര്‍ച്ച ഒരു ഹിന്ദു യുവതിയാണ്. പേര് കൃഷ്ണ കുമാരി കോലി. രാജ്യത്തെ പ്രധാന മാധ്യമങ്ങളിലെല്ലാം ഇവളുടെ ചിത്രം ആദ്യ പേജില്‍ ഇടംപിടിച്ചു. തരംഗമായി മാറുകയാണ് കൃഷ്ണ കുമാരി. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഇവര്‍ ഇന്ന് പാകിസ്താന്‍ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദളിത് വിഭാഗത്തില്‍ നിന്ന് പാകിസ്താന്‍ സെനറ്റിലെത്തുന്ന ആദ്യ വനിതയാണ് കൃഷ്ണ കുമാരി. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ എങ്ങനെ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് രസകരം...

പിപിപി അംഗം

പിപിപി അംഗം

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമാണ് കൃഷ്ണകുമാരി. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയാണിപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ഈ പാര്‍ട്ടി നല്‍കിയ ടിക്കറ്റിലാണ് താര്‍ സ്വദേശിയായ കൃഷ്ണകുമാരി പാകിസ്താന്‍ സെനറ്റിലെത്തിയിരിക്കുന്നത്.

കരുത്തുപകരും

കരുത്തുപകരും

സിന്ധ് പ്രവിശ്യയിലെ സംവരണ സീറ്റില്‍ നിന്നാണ് കൃഷ്ണകുമാരി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ ശാക്തീകരണത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിനും കൃഷ്ണകുമാരിക്ക് കരുത്തു പകരാന്‍ സാധിക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഹിന്ദു വനിത മറ്റൊരാള്‍

ആദ്യ ഹിന്ദു വനിത മറ്റൊരാള്‍

മുമ്പും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മതിയായ പരിഗണന നല്‍കിയ പാര്‍ട്ടിയാണ് പിപിപി. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു സ്ത്രീ പിപിപി അംഗമായിരുന്നു. രത്‌ന ഭഗവന്‍ദാസ് ചൗളയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിത.

കര്‍ഷക കുടുംബാഗം

കര്‍ഷക കുടുംബാഗം

താര്‍ ജില്ലയിലെ നഗര്‍പര്‍ക്കാര്‍ എന്ന ഗ്രാമമാണ് കൃഷ്ണ കുമാരിയുടെ നാട്. പാവപ്പെട്ട കര്‍ഷ കുടുംബത്തില്‍ ജനിച്ച കൃഷ്ണ കുമാരിയും കുടുബവും ഏറെ ത്യാഗങ്ങള്‍ സഹിച്ചവരാണ്.

മൂന്ന് വര്‍ഷം ജയിലില്‍

മൂന്ന് വര്‍ഷം ജയിലില്‍

ഉമര്‍കോട്ട് ജില്ലയിലെ കുണ്‍രിയില്‍ ഭൂപ്രഭുക്കന്‍മാരുടെ പീഡനങ്ങള്‍ നിരവധി ഇവര്‍ സഹിച്ചിട്ടുണ്ട്. കൃഷ്ണകുമാരിയും കുടുംബവും മൂന്ന് വര്‍ഷം ഭൂപ്രഭുക്കളുടെ സ്വകാര്യ ജയിലില്‍ തടവ് ശിക്ഷക്ക് വിധേയമായവരാണ്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം

കുടുംബത്തെ ജയിലില്‍ അടച്ചപ്പോള്‍ കൃഷ്ണ കുമാരിക്ക് വയസ് മൂന്നായിരുന്നു. 16ാം വയസില്‍ വിവാഹം കഴിഞ്ഞു. അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു കൃഷ്ണ കുമാരി.

മാസ്റ്റര്‍ ബിരുദം

മാസ്റ്റര്‍ ബിരുദം

വിവാഹത്തിന് ശേഷവും പഠനം തുടര്‍ന്നു. 2013ല്‍ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി. സിന്ധ് സര്‍വകലാശാലയില്‍ നിന്ന് മികച്ച മാര്‍ക്ക് നേടിയാണ് കൃഷ്ണ കുമാരി ബിരുദം നേടിയത്.

സജീവ സാന്നിധ്യം

സജീവ സാന്നിധ്യം

പഠനകാലത്ത് തന്നെ സാമൂഹിക രംഗത്ത് സജീവമായിരുന്നു കൃഷ്ണ കുമാരി. സഹോദരനും പിപിപി അംഗമാണ്. സഹോദരനാണ് കൃഷ്ണ കുമാരിയെ പിപിപിയില്‍ എത്തിച്ചത്. ബെറണോ യൂണിയന്‍ കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഇവര്‍.

പൂര്‍വികര്‍ പോരാളികള്‍

പൂര്‍വികര്‍ പോരാളികള്‍

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടാകും കൃഷ്ണ കുമാരി. താര്‍ ജില്ലയിലേയും സമീപ ജില്ലകളിലും നിറസാന്നിധ്യമാണ് അവര്‍. സിന്ധ് പ്രവിശ്യയില്‍ ബ്രിട്ടീഷ ഉദ്യോഗസ്ഥരോട് പോരാടി മരിച്ച പൂര്‍വപിതാക്കളുടെ പിന്‍മുറക്കാരിയാണ് കൃഷ്ണ കുമാരി.

പിതാമഹനെ തൂക്കിലേറ്റി

പിതാമഹനെ തൂക്കിലേറ്റി

1857ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മേഖലയില്‍ ബ്രിട്ടീഷ് സൈന്യം നരനായാട്ട് നടത്തിയിരുന്നു. നിരവധി പേരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഏറെ കാലം ജയിലിലിട്ട ശേഷം ഒട്ടേറെ പേരെ തൂക്കിലേറ്റി. ഇതില്‍ കൃഷ്ണകുമാരിയുടെ പിതാമഹനായ റൂപ്ലോ കോലിയും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത 13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത

 സൗദിയെ കുറ്റപ്പെടുത്തിയവര്‍ കാണണമിത്; രാജകുമാരന്റെ കിടിലന്‍ സെല്‍ഫി!! തടവിലല്ല, പുഞ്ചിരിച്ച് സൗദിയെ കുറ്റപ്പെടുത്തിയവര്‍ കാണണമിത്; രാജകുമാരന്റെ കിടിലന്‍ സെല്‍ഫി!! തടവിലല്ല, പുഞ്ചിരിച്ച്

കോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടുംകോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടും

English summary
Hindu woman elected to Pakistan's senate in historic first: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X