അമേരിക്കയിലെത്തിയാല്‍ ഹിന്ദുക്കള്‍ ഒന്നാം നമ്പര്‍, എന്നാല്‍ ലോകത്തിന്റെ കാര്യത്തില്‍...എന്താണ് സംഭവം
അമേരിക്കയില്‍ ഏറ്റവും മുന്നിലുള്ള ഒരു ജനത ആഗോളതലത്തില്‍ താഴെയെത്തിയത് എങ്ങനെ? ഓരോ വിഭാഗവും സ്കൂളില്‍ പോയ കാലം കണക്കാക്കിയതാണ് പഠനം നടത്തിയത്.
വാഷിങ്ടണ്‍: വിദ്യാസമ്പന്നരുടെ ലോകമായ അമേരിക്കയില്‍ പഠനകാര്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതാരെന്നറിയണ്ടേ, ഹിന്ദു ജനസമൂഹം. എന്നാല്‍ ആഗോളതലത്തില്‍ ഏറ്റവും താഴെയാണ് ഇവരുടെ സ്ഥാനം. ആശ്ചര്യജനകമായ കണക്ക് പ്യു റിസര്‍ച്ച് സെന്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു.
ആഗോളതലത്തില്‍ പഠനകാര്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് ജൂതരാണ്. ക്രൈസ്തവരും മതമില്ലാത്തവരും ബുദ്ധരും മുസ്്ലിംകളും കഴിഞ്ഞാണ് ഈ പട്ടികയില്‍ ഹിന്ദുക്കള്‍. എന്നാല്‍ ആഗോളതലത്തില്‍ ഹിന്ദുക്കള്‍ ഉന്നത പഠനത്തില്‍ നിലവാരം പുലര്‍ത്തുന്നുണ്ട്. ഇന്ത്യയിലാണ് ഏറ്റവും മോശമെന്ന് കണക്കുകള്‍ പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഹിന്ദുക്കളുടെ എണ്ണത്തില്‍ 28 ശതമാനം പോയന്റ് വര്‍ധനവുണ്ടായിട്ടുണ്ട്. പ്രായമായവരില്‍ 43 ശതമാനവും യുവജനങ്ങളില്‍ 71 ശതമാനവും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വിദ്യ നേടാത്തവരില്‍ കൂടുതല്‍ സ്ത്രീകളാണ്.

അമേരിക്കയിലെ ഹിന്ദു ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ 96 ശതമാനം വരും.തൊട്ടുതാഴെയാണ് ജൂതര്‍; 75 ശതമാനം. ആഗോളതലത്തില്‍ ഏറ്റവും മുന്നില്‍ ജൂതരാണ്. 13.4 ശതമാനം ജൂതരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. തൊട്ടുതാഴെ ക്രൈസ്തവരാണ്; 9.3 ശതമാനം. മതമില്ലാത്തവര്‍ 8.8 ശതമാനവും ബുദ്ധര്‍ 7.9 ശതമാനവും മുസ്ലിംകള് 5.6 ശതമാനവുമാണ്. ഇതിലും താഴെയാണ് ഹിന്ദുക്കള്‍.

പ്രായമായ ഹിന്ദു സ്ത്രീകളില്‍ 72 ശതമാനം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. 38 ശതമാനം യുവതികളും സ്കൂളിന്റെ പടി കയറിയിട്ടില്ലെന്നറിയമ്പോഴാണ് അമ്പരക്കുക. പ്രായമായ പുരുഷന്മാര്ക്കിടയില് 41 ശതമാനം പേരും യുവാക്കളില്‍ 20 ശതമാനം പേരും വിദ്യാഭ്യാസം ലഭിക്കാത്തവരാണെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു. ഓരോ വിഭാഗവും സ്കൂളില്‍ പോയ കാലമാണ് പഠനത്തില്‍ മുഖ്യമായും പരിശോധിച്ചത്.

സാമൂഹിക-സാമ്പത്തിക പരിതസ്ഥിതി, സര്‍ക്കാര്‍ വിഭവങ്ങളുടെ കുറവും ഭരണപരമായ നയങ്ങളും, സായുധ സംഘര്‍ഷങ്ങള്‍, ബാലവേല, ശൈശവ വിവാഹം എന്നീ കാരണങ്ങളാണ് വിദ്യാഭ്യാസത്തിന് പലര്‍ക്കും തടസം. മതം ഇക്കാര്യത്തില്‍ ഭൂരിഭാഗം വിഭാഗങ്ങള്‍ക്കും ഒരു തടസമല്ല. അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്ന ഹിന്ദുക്കള്‍ ആഗോളതലത്തില്‍ എങ്ങനെയാണ് ഏറ്റവും താഴെയെത്തിയെന്നത് പ്രധാന ചോദ്യമാണ്. മുസ്ലിംകളുടെ കാര്യത്തിലുമുണ്ട് ഈ പ്രശ്നം. അമേരിക്കയില്‍ മൂന്നാം സ്ഥാനത്തുള്ള മുസ്ലിംകള് ആഗോളതലത്തില്‍ ബുദ്ധര്‍ക്കും താഴെയാണ്.

ജൂതര്‍ക്ക് ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക കുടുംബ വരുമാനമുള്ള വിഭാഗം ഹിന്ദുക്കളാണ്. വരുമാനവും വിദ്യാഭ്യാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പ്യു നടത്തിയ മറ്റൊരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ 5.5 വര്‍ഷം സ്കൂളില്‍ പോവുമ്പോള്‍ അമേരിക്കയില്‍ 15.7 വര്‍ഷവും യൂറോപ്പില്‍ 13.9 വര്‍ഷവുമാണ്.
-
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും










Click it and Unblock the Notifications