കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം, പാക് ഹിന്ദുക്കള്‍ പ്രതിഷേധിച്ചു

Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഹിന്ദുക്കള്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ സിന്ധ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രതിഷേധത്തിന്റെ പാതയിലായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ മേഖലയില്‍ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. പ്രദേശത്ത് വ്യാപരം നടത്തുന്ന ഹിന്ദുക്കള്‍ക്കു നേരെയും നിരന്തരം ആക്രമണം നടക്കുന്നുണ്ട്.

സുക്കൂര്‍ മേഖലയില്‍ നിന്നും രവികുമാര്‍ എന്നയാളെ ആയുധധാരികളായ ഒരു സംഘം തട്ടികൊണ്ടുപോയിട്ടും ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

Pak Hindus

ഖൈര്‍പൂര്‍ ജില്ലയുടെ പ്രാന്തപ്രദേശത്തുനിന്നും ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്ന ഹിന്ദു നേതാക്കള്‍ പരാതിയുമായി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ കണ്ടതിനുശേഷം മാത്രമാണ് നടപടി തുടങ്ങിയത്. അതുവരെ കേസെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

സിന്ധ് പ്രവിശ്യയില്‍ ന്യൂനപക്ഷ കുടുംബങ്ങള്‍ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. ഹിന്ദു പെണ്‍കുട്ടികെ നിര്‍ബന്ധപൂര്‍വം മതം മാറ്റം നടത്തുന്നതായും പരാതിയുണ്ട്. മതം മാറ്റത്തിനു തയ്യാറാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളും നടക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയാണ് തെക്കന്‍ സിന്ധ്.

English summary
As Hindus across Pakistan celebrated Diwali with festivity, members of the minority community in a small town in Sindh province protested against the failure of authorities to trace a jeweller kidnapped two weeks ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X