കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ പുരാതന ജൈന ക്ഷേത്രം സര്‍ക്കാര്‍ തകര്‍ത്തു... എന്തിന്?

  • By Muralidharan
Google Oneindia Malayalam News

അമൃത്സര്‍: പാകിസ്താനിലെ അതിപുരാതനമായ ജൈന ക്ഷേത്രം സര്‍ക്കാര്‍ തകര്‍ത്തു. സംഭവം വലിയ പ്രതിഷേധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.
പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രമാണ് മെട്രോ നിര്‍മാണത്തിന്റെ പേര് പറഞ്ഞ് തകര്‍ത്തത്. സംഭവം പഞ്ചാബ് അംസബ്ലിയില്‍ വലിയ കോലാഹലമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

അസംബ്ലിയില്‍ പ്രതിപക്ഷ നേതാവ് മിയാന്‍ മെഹ്മൂദ് ഉര്‍ റഷീദ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രം പൊളിച്ച സംഭവത്തില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

pakistan-map

ചരിത്ര സ്മാരകമായ ക്ഷേത്രം എന്തുകൊണ്ട് സംരക്ഷിച്ചില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഓറഞ്ച് ലൈന്‍ മെട്രോ എന്ന് പേരിട്ടിരിയ്ക്കുന്ന മെട്രോ റെയില്‍ പദ്ധതിയ്ക്ക് വേണ്ടി ക്ഷേത്രം പൊളിച്ചു എന്നാണ് വിശദീകരണം. ഇതിനായി ഏറെ കെട്ടിടങ്ങള്‍ പൊളിച്ചുകഴിഞ്ഞിട്ടുണ്ട്.

ക്ഷേത്രം സംരക്ഷിയ്ക്കുന്നതിനായി മെട്രോയുടെ റൂട്ട് മാറ്റണം എന്നായിരുന്നു പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം ക്ഷേത്രത്തിന് താഴെ തുരങ്കം നിര്‍മിയ്ക്കാമെന്ന നിര്‍ദ്ദേശവും പ്രതിപക്ഷം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല.

English summary
Historic Jain temple demolished in Lahore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X